ദലിത് കൊലപാതകങ്ങളുടെ അന്വേഷണ അട്ടിമറി : സി എസ് വൈ എഫ് ഓൺലൈൻ പ്രതിഷേധമിരമ്പി

0
98

സ്പെഷ്യൽ റിപ്പോർട്ട്

കേരളത്തിൽ വർധിച്ച് വരുന്ന നീതി നിഷേധങ്ങൾക്ക് എതിരെയും ദലിത് കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിയ്ക്കുന്ന പോലീസ് നടപടികൾക്ക് എതിരെയും സി എസ് ഡി എസ് യുവജന വിഭാഗമായ സി എസ് വൈ എഫ് നടത്തിയ ഓൺലൈൻ പ്രതിഷേധം ശ്രദ്ധേയമായി.

കൊല്ലം എരൂരിൽ വാഴക്കൈയ്യിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ട ദലിത് ബാലന്റെ ദുരൂഹ മരണം കൊലപാതകമാണെന്നും സമഗ്ര അന്വേഷണം നടത്താതെയും സാക്ഷി മൊഴികൾ രേഖപ്പെടുത്താതെയും നടത്തിയ അന്വേഷണം നീതി നിഷേധവുമാണെന്നും ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

ദലിതർ കേരളത്തിൽ നീതിക്കായി നിലവിളിക്കേണ്ടവരെന്ന് വരുത്തി തീർക്കുന്ന പോലീസ് ഇടപെടലുകളെ ആശങ്കയോടെ മാത്രമെ കാണാനാവൂ എന്ന് സംസ്‌ഥാന പ്രസിഡന്റ്‌ ടി എ കിഷോർ പറഞ്ഞു.

കേരളത്തിലെ പോലീസ് ദലിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും എത് രീതിയിലാണ് പരിഗണിക്കുന്നത് ? ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് നീതി നിഷേധിക്കുന്ന ഇടമായി കേരളം മാറിയിരിക്കുന്നു. പിടിപാടുള്ളവരുടെ അനീതികൾക്ക് കേരള പോലീസ് കുടപിടിക്കുന്നവരായി മാറിയിരിക്കുമ്പോൾ ദലിതർക്ക് പോലീസിൽ ഉള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിക്കുന്നു… ദലിതർക്ക് നീതി വിതരണം ചെയ്യുമ്പോൾ നീതി ദേവതയുടെ മൂടികെട്ടിയ കണ്ണിൽ നിന്നും ചോരയാലിക്കുന്നത് ഉദ്യോഗസ്ഥർ തിരിച്ചറിയണം… കൊല്ലത്തെ വിജീഷ് ബാലന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നും ടി എ കിഷോർ ആവശ്യപ്പെട്ടു.

ദലിത് കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിക്കാൻ പോലീസിന് മൗനാനുവാദം നൽകുന്നതിലൂടെ സാമൂഹിക നീതി കാറ്റിൽ പറത്തി ദേശവും കുലവും ജാതിയും മുഖവും നോക്കി രണ്ട് തരം നീതി നടപ്പാക്കുകയും പാർശ്വവൽകരിക്കപ്പെട്ടവരെ വീണ്ടും അടിമയാക്കി പുനർനിർമ്മിക്കുകയുമാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി ആഷ്‌ലി ബാബു ആരോപിച്ചു. സമഗ്ര അന്വേഷണം നടത്തി കേരളത്തിൽ നീതി പീഠത്തിന്മേൽ ജനങ്ങൾക്കുള്ള വിശ്വാസം കാത്തു സൂക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.

https://m.facebook.com/story.php?story_fbid=1016994738718656&id=100012244181499

അജേഷ് പീരുമേട്, സുമിത് മോൻ പാമ്പാടി, സനീഷ് തിരുവല്ല, സന്തോഷ്‌ ടി ജെ, ജസ്റ്റിൻ കൈപ്പുഴ, ലിജോ ജോസ്, അനീഷ് തിരുവല്ല, രജനീഷ് പി ബാബു, സജു റാന്നി, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply