Friday, November 22, 2024
HomeLatest Newsചുഴലിക്കാറ്റ്; അമേരിക്കയിലെ കാൻസസിൽ വ്യാപക നാശ നഷ്ടം

ചുഴലിക്കാറ്റ്; അമേരിക്കയിലെ കാൻസസിൽ വ്യാപക നാശ നഷ്ടം

അമേരിക്കയിലെ കാൻസസിൽ വ്യാപക നാശ നഷ്ടം വിതച്ച് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാത്രി മേഖലയിലെ വിവിധ പ്രദേശങ്ങളിലൂടെ വീശിയടിച്ച ചുഴലിക്കാറ്റിൽപ്പെട്ട് വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും തകർന്ന നിലയിലാണ്. ആയിരത്തോളം പേർ കാൻസസിലിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു.

കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ നൂറു വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വീടുകൾ ചുഴലിക്കാറ്റിൽ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് ഒട്ടേറെ തകരാറുകൾക്ക് വഴിവച്ചു. ചുഴലിക്കാറ്റിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു മറിയുന്നതിന്റെയും കെട്ടിടങ്ങളുടെ മേൽക്കൂരകൾ മുഴുവനോടെ തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ ഇതിലുണ്ട്.

കാറ്റിൻറെ ശക്തി താങ്ങാനാവാതെ ചില വീടുകൾ പറന്നു പോയതായി ആൻഡോവർ അഗ്‌നിശമനസേനാ മേധാവി ചാഡ് റസ്സൽ പറഞ്ഞു.ശനിയാഴ്ച പുലർച്ചെ വരെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ 100 വരെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റസ്സൽ പറഞ്ഞു .158- 206 mph വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് വിവരം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments