മുന്നോക്ക സംവരണ നിയമം റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി സർക്കാരിെനെതിരെ ദലിത് ആദിവാസി ദലിത് ക്രൈസ്തവ നേതൃസമ്മേളനം

0
75

കോട്ടയം: മുന്നോക്ക സംവരണ നിയമം റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി ദലിത് ആദിവാസി ദലിത് ക്രൈസ്തവ നേതൃസമ്മേളനം. പ്രമുഖ ചിന്തകൻ സണ്ണി കപിക്കാടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സവർണ സംവരണം നടപ്പിലാക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം റദ്ദ് ചെയ്യുവാൻ സംവരണ വിഭാഗം ജനത പോരാട്ടത്തിനിറങ്ങണമെന്നും ഐക്യപ്പെട്ടു കൊണ്ട് അസാധ്യമായതിനെ സാധ്യമാക്കുന്നതിനുള്ള സാധ്യത നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന പിണറായി വിജയൻ സർക്കാരിന് നായൻമാരുടെ വോട്ടിലാണ് നോട്ടമെന്നും സണ്ണി കപിക്കാട് വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഈ വിഷയത്തിൽ സമാന ചിന്താഗതിയുള്ളവരുമായി ഒന്നിച്ചു പോരാടാനാണ് തീരുമാനമെന്നും ഭാവിയിൽ വഴിയിൽ ഉപേക്ഷിക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രബല സംഘടനയായ സി എസ് ഡി എസ് അടക്കം 75 ഓളം ദലിത് സംഘടന നേതൃത്വം സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply