കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അനുമതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്.
നയതന്ത്ര ചാനല്‍ വഴി പാഴ്‌സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.
നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്‍ഐഎയും ഈ കേസില്‍ ജലീലിനെ ചോദ്യം ചെയ്തിരുന്നു. അതൊടൊപ്പം പ്രോട്ടോക്കോള്‍ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.