ബീജിംഗ്: ഡേറ്റിംഗ് ചെയ്തു പണികിട്ടിയ യുവതി അന്തംവിട്ടിരിക്കയാണ്. ഡേറ്റിംഗിലൂടെ പരിചയപ്പെട്ട തന്റെ പ്രിയപ്പെട്ട യുവമിഥുനത്തെ കാണാനായി റെസ്‌റ്റോറന്റിലെത്തിയ യുവതിക്കാണ് ഗംഭീര പണി യുവാവിന്റെ വകയായി ലഭിച്ചത്. കേട്ടാല്‍ എല്ലാവരും ഞെട്ടും.
കിഴക്കന്‍ ചൈനയിലെ സീജിയാംഗ്് പ്രവിശ്യയിലെ നിങ്ബൂവില്‍ നിന്നുള്ള യാങ്ങ് എന്ന 26 കാരിയാണ് പെട്ടുപോയത്.
കോടീശ്വരനാണെന്നു അവകാശപ്പെട്ടാണ് ലിന്‍ എന്ന യുവാവ് ഡേറ്റിങ് ആപ്പിലൂടെ യാങ്ങിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതോടെ ഇരുവരും പര്‌സപരം കാണാന്‍ തീരുമാനിച്ചു. കോടീശ്വരനായ യുവാവല്ലേ. ആദ്യ കൂടിക്കാഴ്ച്ച സ്ഥലത്തെ ഏറ്റവും ആഢംബരമുള്ള റസ്‌റ്റോറന്റില്‍ തന്നെ ആയിക്കോട്ടെയെന്ന് യാങ് കരുതി.
യുവാവിനെ കാണാന്‍ നിശ്ചയിച്ച ദിവസം കൃത്യസമയത്തു തന്നെ യാങ് എത്തുകയും ചെയ്തു. എന്നാല്‍ യാങ്ങിനെ ആദ്യമായി നേരില്‍ കണ്ട യുവാവ് മോശം രീതിയിലായിരുന്നു പെരുമാറിയത്. മാറിടത്തില്‍ കയറിപ്പിടിച്ച ലിന്നിനെ യാങ് ശാസിച്ചു.
ശേഷം ഇരുവരും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. വില കൂടിയ വൈന്‍ ആയിരുന്നു യാങ് ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ബില്‍ എത്തിയപ്പോള്‍ സാര്‍വദേശീയമായ ആ അടവ് യുവാവ് പുറത്തെടുത്തു. വയറിന് സുഖമില്ലെന്നും ശുചിമുറിയില്‍ പോയി വരാമെന്നും പറഞ്ഞ ലിന്‍കട
ന്നു.
സംശയമൊന്നും തോന്നാതിരുന്ന യാങ് യുവാവിനെ കാത്ത് റസ്‌റ്റോറന്റില്‍ ഇരിപ്പായി. കാത്തിരുന്ന് കാത്തിരുന്ന് മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. പിന്നീടാണ് കോടീശ്വരനെന്ന് അവകാശപ്പെട്ട യുവാവ് സ്ഥലം വിട്ടകാര്യം യാങ് അറിയുന്നത്. 2.2 ലക്ഷം രൂപയാണ് റസ്‌റ്റോറന്റില്‍ നിന്നും കിട്ടിയ ബില്‍. ബില്‍ കണ്ടതോടെ ലിന്‍ മെല്ലെ തടിയൂരുകയായിരുന്നു.യുവാവ് പോയതോടെ 2.2 ലക്ഷം രൂപ അടക്കേണ്ട അവസ്ഥയിലായി യാങ്. ഭാഗ്യത്തിന് വിലകൂടിയ വൈന്‍ കുപ്പി തുറക്കാതിരുന്നാല്‍ അതിന്റെ പണം നല്‍കേണ്ടി വന്നില്ല. ബാക്കി ബില്‍ അടക്കേണ്ടിയും വന്നു കോടീശ്വരനല്ലായിരുന്നു .സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്നു ഈ വിരുതന്‍
്