Pravasimalayaly

ഡെമോക്രാറ്റിക് കോൺഗ്രസ്സ് കേരള( DCK) സേവ് ഇന്ത്യ ദിനം ആചരിച്ചു

കൊച്ചി

ചരിത്രത്തിൻ്റെ ഭാഗമായ ക്വിറ്റ് ഇന്ത്യ മൂവ്മെൻ്റിനെ ഒറ്റികൊടുത്തവരാണ് കമ്മ്യൂണിസ്റ്റ്കരെന്ന് മുൻ കാലടി സംസ്കൃത സർവ്വകാലശാല വൈസ് ചാൻസലർ ഡോ: എം.സി. ദിലീപ് കുമാ ർപറഞ്ഞു. കോൺഗ്രസ്സ് ദേശീയ നേതൃത്വം ബ്രിട്ടിഷ് കാർക്കെതിരെ നടത്താൻ പോകുന്ന പ്രക്ഷോഭ തിരുമാനങ്ങൾ രഹസ്യമായി എത്തിച്ച് കൊടുത്തു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെയും സ്വതന്ത്യ സമരത്തെയും അട്ടിമറിച്ചവരാണ് ഇപ്പോൾ സ്വതന്ത്ര സമരത്തെക്കുറിച്ച് വാ തൊരതെ സംസാരിക്കുന്നത് യെന്നും ഇത് ചരിത്രത്താട് ചെയ്യുന്ന വിരോധഭാസമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റിക് കോൺഗ്രസ്സ് കേരള( DCK) എറണാകുളം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യദിനം
സേവ് ഇന്ത്യദിനമായി പ്രഖ്യാപിച്ച് നടത്തിയ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ :ദീലീപ് കുമാർ.


ഡെമോക്രാറ്റിക് കോൺഗ്രസ്സ് കേരള( DCK) ക്വിറ്റ് ഇന്ത്യദിനം സേവ് ഇന്ത്യദിനമായി പ്രഖ്യാപിച്ച് നടത്തിയ പ്രക്ഷോഭ പരിപാടി ഡോ.എം.സി ദിലീപ് കുമർ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം, സംസ്ഥാന ട്രഷറർ സിബി തോമസ് , ജില്ലാ പ്രസിഡൻ്റ് എലിയാസ് പി.എം, പി.എസ് പ്രകാശ്, എൻ.യു ജോർജ്, ടി.എം സുരാജ്, അൽത്താഫ് സലീം, ജിപ്സൺ ജോൺ ,സണ്ണി തുരുത്തിയിൽ, സലീം ഇടപ്പള്ളി, പി.എസ്.ഷൈൻ . രാജീവ് മുതിരക്കാട് എന്നിവർ സമീപം

എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തുള്ള ഗാന്ധി പ്രതിമയുടെ മുൻപിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സിബി തോമസ് സേവ് ഇന്ത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡൻ്റ് എലിയാസ് പി മന്നപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാനേതാക്കളായ , പി.എസ് പ്രകാശൻ, എൻ.യു ജോർജ്, ടി.എം.സുരാജ്, അൽത്താഫ് സലീം, ജിപ്സൺ ജോൺ , സണ്ണി തുരുത്തിയിൽ, സലീം ഇടപ്പള്ളി, പി.എസ്.ഷൈൻ . രാജീവ് മുതിരക്കാട് എന്നിവർ പ്രസംഗിച്ചു.

Exit mobile version