കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കവലച്ചട്ടമ്പിയെന്ന് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. കെ സുധാകരന്റെ രോമത്തിന്റെ വില പോലും വര്‍ഗീസിനില്ല. വര്‍ഗീസിന്റെ പ്രകോപന പ്രസംഗത്തെ നിയപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
അതേസമയം കെ സുധാകരനെതിരായ പ്രകോപന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പറഞ്ഞതില്‍ താന്‍ ഉറച്ചു നില്ക്കുന്നു. കെ സുധാകരന് പറഞ്ഞതിന് മറുപടിയായാണ് താന്‍ പ്രസംഗിച്ചത്.അങ്ങേയറ്റം പ്രകോപനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് യോഗം നടത്തിയത്. തങ്ങള്‍ അതിന് ആത്മസംയമനം പാലിക്കുകയായിരുന്നു. ധീരജിന്റെ കൊലപാതകത്തിന്റെ 52-ാമത്തെ ദിവസമാണ്, ധീരജിന്റെ കൊലപാകതവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്നവര്‍ നിരപരാധികളാണെന്ന് പറഞ്ഞത്. ഒരു ഘട്ടത്തില്‍ അവര്‍ ഇരന്നുവാങ്ങിയതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.