Friday, November 22, 2024
HomeNewsKeralaകിഴക്കമ്പലം ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മധുവിനെ ആൾക്കൂട്ടക്കൊലപാതകം...

കിഴക്കമ്പലം ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മധുവിനെ ആൾക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി വിജയൻ്റെ പാർട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ്‌

കിഴക്കമ്പലം ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മധുവിനെ ആൾക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി വിജയൻ്റെ പാർട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാർട്ടിയാണ് സി പി എം.

മധുവിനെ ആൾക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി വിജയൻ്റെ പാർട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. യുവാവ് മരിച്ചത് ലിവർ സിറോസിസ് കാരണമെന്ന് പറഞ്ഞ് മൃതദേഹത്തെ പോലും ഭരണപക്ഷ MLA അപമാനിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് വ്യക്തമായിട്ടുണ്ട്.

പൊതുസമൂഹവും സാംസ്ക്കാരിക നായകരും കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിൻ്റെ എച്ചിൽ നക്കി ശിഷ്‌ടകാലം കഴിയാമെന്ന് കരുതുന്നവർ കടുത്ത അനീതികൾ കണ്ടാലും പ്രതികരിക്കില്ല.

സി പി എം നടത്തിയ ദീപുവിൻ്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ആൾക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം MLA യെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാൻ സി പി എമ്മിനോട് കെ പി സി സി ആവശ്യപ്പെടുന്നു.

ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികൾക്കെതിരെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments