കോവളത്ത് സ്വീഡിഷ് പൗരന്റ മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

0
37

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ സ്വീഡിഷ് പൗരനെ തടഞ്ഞുവച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്റ്റേഷനിലെ പ്രിന്‍സില്‍ എസ്ഐ അനീഷ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടതിന് പിന്നാലെ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സിഐയുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. . സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന്‍ സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്.

Leave a Reply