കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എസ് സജീദിനെയാണ് റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാറമട ഉടമകളില്‍ നിന്നു പണം പിരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് നടപടി.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെ രാജന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ഡപ്യൂട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇക്കാര്യത്തില്‍ ഡപ്യൂട്ടി കലക്ടര്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. വിശദമായ വകുപ്പുതല അന്വേഷണവും പൊലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ രാജന്‍ അറിയിച്ചു