വിശുദ്ധ പദവിയിലേക്ക് ദേവസഹായം പിള്ള; പ്രഖ്യാപനം ഇന്ന്

0
50

രാജ്യത്തെ പ്രഥമ അല്‍മായ രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. അദ്ദേഹം അടക്കം ഏഴ് പേരെ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുക.


ക്രൈസ്തവ വിശ്വാസങ്ങള്‍ക്കായി രക്തസാക്ഷിയായ പിള്ളയെ 2012 ഡിസംബര്‍ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ദേവസഹായം പിള്ളയായി അറിയപ്പെട്ട അദ്ദേഹം മാര്‍ത്താണ്ഡ വര്‍മയുടെ ഭരണകാലത്ത് തിരുവതാംകൂര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.


കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്. 1745ല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചെന്നും കരുതുന്നു. ആരല്‍വായ്‌മൊഴിക്ക് സമീപം കാറ്റാടിമലയില്‍ വെച്ച് പിള്ളയെ വെടിവെച്ച് കൊന്നെന്നാണ് ചരിത്രം.

Leave a Reply