Saturday, November 23, 2024
HomeNewsKeralaഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം; ജാഗ്രത പാലിക്കണം, മുന്നറിയിപ്പ് നൽകി ഡിജിപി 

ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം; ജാഗ്രത പാലിക്കണം, മുന്നറിയിപ്പ് നൽകി ഡിജിപി 

തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. പൊലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഡിജിപി മുന്നറിയിപ്പ് നൽകുന്നത്. 

രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം, ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാൽ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments