ധനുഷും ഐശ്വര്യയും വേർപിരിയുന്നു

0
40

ധനുഷും ഐശ്വര്യ രജനീകാന്തും വൈവാഹിക ബന്ധം വേർപിരിയുന്നു. ഐശ്വര്യ രജനീകാന്താണ് ഒരു സോഷ്യൽ മീഡിയ സന്ദേശത്തിൽ ഇക്കാര്യം അറിയിച്ചത്. 18 വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വേർപിരിയൽ.

“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിത്… വളർച്ചയുടെയും, മനസ്സിലാക്കലിന്റെയും, പൊരുത്തപ്പെടുത്തലിന്റെയും, ഒത്തുപോകലിന്റെയും ആയിരുന്നു ആ യാത്ര…. ഇന്ന് ഞങ്ങൾ നിൽക്കുന്നത് നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരിടത്താണ്…. ഞാനും ധനുഷും ദമ്പതികളെന്ന നിലയിൽ നിന്ന് വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചു,” ഐശ്വര്യ രജനീകാന്ത് കുറിച്ചു.

“ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക.എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം. ദൈവത്തിന്റെ തീരുമാനം,” ഐശ്വര്യ രജനികാന്ത് കുറിച്ചു.

ധനുഷും ഐശ്വര്യയും 2004 നവംബർ 18 നാണ് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്, യാത്രയും ലിംഗയും . 2006 ലും 2010 ലുമായിരുന്നു മക്കളുടെ ജനനം.

Leave a Reply