Saturday, November 23, 2024
HomeNewsKeralaഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും: ധർമജൻ ബോൾഗാട്ടി

ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും: ധർമജൻ ബോൾഗാട്ടി

വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതികരണവുമായി നടനും കോൺഗ്രസ് നേതാവുമായ ധർമജൻ ബോൾഗാട്ടി. ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ധർമജൻ ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പ്രതികരണം നടത്തുമെന്നും നിർബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു ധർമജന്റെ പ്രതികരണം.

‘രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവാണ്. ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും?’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് രാഹുൽ ഗാന്ധിയെ. അദ്ദേഹത്തിന് എപ്പോൾ പ്രതികരിക്കണമെന്ന് തോന്നുന്നോ, അപ്പോൾ ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പ്രതികരണം നടത്തും. നിർബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാൻ ആർക്കും സാധിക്കില്ല. സ്‌കൂൾ കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. കോളജ് കാലത്തും കെ.എസ്.യുവിന് വേണ്ടി മത്സരിച്ചിട്ടുണ്ട്, മണ്ഡലം പ്രസിഡന്റുമെല്ലാമായിരുന്നു. തെരഞ്ഞെടുപ്പിൽ നിന്നതിന് ശേഷം സൈബർ ആക്രമണം അതി രൂക്ഷമാണ്.  സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രതികരണമൊന്നും നടത്താറില്ല. അതിഭയങ്കരമായ സൈബർ ആക്രമണമാണ്. ഒരു ഫോട്ടോ പോലും ഇടാറില്ല’ ധർമജൻ പറഞ്ഞു.

അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 25 ആയി. കേസിൽ 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments