Saturday, November 23, 2024
HomeLatest Newsധർമജനെ കയ്യേറ്റം ചെയ്തതായി പരാതി

ധർമജനെ കയ്യേറ്റം ചെയ്തതായി പരാതി

ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൈയേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവപുരം 187, 188 ബൂത്തിൽ വച്ചാണ് സംഭവമുണ്ടായത്. ബൂത്തിൽ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തന്റെ നേർക്ക് കൈയോങ്ങുകയും അടിക്കാൻ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments