‘അഞ്ച് പൈസ പോലും പറ്റിച്ചിട്ടില്ല; ആരെങ്കിലും പൈസ വാങ്ങിയതിന്റെ തെളിവുമായി വരട്ടെ; ധർമ്മജൻ

0
30

ധർമൂസ് ഫിഷ് ഹബിൻറെ മറവിൽ പണം തട്ടിയെന്ന വാർത്തയിൽ പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി.  അഞ്ചു പൈസ പോലും ആർക്കും കൊടുക്കാനില്ലെന്നും കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും ധർമ്മജൻ പറഞ്ഞു.

‘അഞ്ചു പൈസ പോലും ആർക്കും കൊടുക്കാനില്ല. ആരോടും കടമില്ല. എന്റെ കൂട്ടുകാർ പണം കൊടുക്കാനുണ്ടെങ്കിൽ അവർ കൊടുക്കുക തന്നെ വേണം. പക്ഷെ പണംകൊടുക്കാനുണ്ടെന്ന് തെളിയിക്കപ്പെടണം. കൊടുത്തതിനും വാങ്ങിയതിനും രേഖയുണ്ടാകും.’ എന്നായിരുന്നു ധർമ്മജന്റെ പ്രതികരണം. 
യാതൊരു ഉടമ്പടിയോ രേഖയോ ഇല്ലാതെ ആരും ഇത്ര വലിയ തുക വെറുതെ കൊടുക്കില്ലെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. അഞ്ച് രൂപയെങ്കിലും താൻ വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പലിശയടക്കം കൊടുക്കാൻ തയ്യാറാണ്. ആരെങ്കിലും എന്തെങ്കിലും പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി വരട്ടെയെന്നും വന്നാൽ അത് കൊടുക്കാൻ ബാധ്യസ്ഥനാണെന്നും ധർമ്മജൻ പറഞ്ഞു. ധർമ്മൂസ് ഫിഷ് ഹബ്ബുമായി വ്യവഹാരപരമായി ബന്ധമില്ലെന്നും ധർമ്മജൻ വിശദീകരിച്ചു. ധർമ്മൂസ് ഹബ്ബിന്റെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് നടന്റെ വിശദീകരണം. ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ആസിഫ് അലിയാർ എന്നയാളാണ് പരാതിക്കാരൻ. ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തന്റെ കൈയ്യിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നത്. പലപ്പോഴായി ധർമ്മജനുൾപ്പെടെയുള്ള പ്രതികൾ 43 ലക്ഷം രൂപ വാങ്ങിയെന്നും പരാതിക്കാരൻ പറയുന്നു. 

Leave a Reply