ഡിഐജിക്ക് സല്യൂട്ട് കിട്ടിയില്ല, 15 പൊലീസുകാര്‍ക്ക് ശിക്ഷ

0
27

ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഓഫീസിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ പൊലീസുകാര്‍ക്ക് ശിക്ഷ. 15 പൊലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടിയാണ് ശിക്ഷ. ഡിഐജി വ്യാഴാഴ്ച 12 മണിയോടെ ക്യാമ്പ് ഓഫീസില്‍ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷവും മേയര്‍ ടിഒ മോഹനനെ ഉപരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസുകാര്‍ എത്തിയത്.

കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡിഐജി അതുവഴി കടന്നുപോയത്. സംഘര്‍ഷത്തിനിടയില്‍ ഡിഐജി പോയത് കണ്ടില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.

Leave a Reply