കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതിയായ വെള്ളിയാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ദിഗ് വിജയ് സിംഗ് ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. നിലവില്‍ ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ശശി തരൂര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കാനാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരരംഗത്തുനിന്ന് പിന്മാറിയോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.