Pravasimalayaly

പാലായുടെ വികസന വിരോധികൾക്കെതിരേ തെരുവിലിറങ്ങുമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്: ഡിജു സെബാസ്റ്റ്യൻ

പാലാ പാലാ അമിനിറ്റി സെന്റർ, പാലാ ലഡൻ ബ്രിഡ്ജ് പാലം കയറി ഇറങ്ങിയാൽ ചെറിയ ഒരു പാർക്ക് പോലെയുള്ള ഒരുവിശ്രമ സങ്കേതം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിക്ഷേധിച്ച് ഇതിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മറ്റി പാലാ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

തുടർന്ന് യൂത്ത് ഫ്രൺഡ് പ്രവർത്തകർ അമിനിറ്റി സെന്റർ കൈയേറി കൊടികുത്തി

പാലാ പ്രൈവറ്റ് ബസ്റ്റന്റിന് സമീപം ടൂറിസം വികസനം പറഞ്ഞ് കോടികൾ മുതൽ മുടക്കിയ അമിനിറ്റി സെന്റർ,പാലയുടെ ലെഡൻ ബ്രിഡ്ജ് എന്ന പേരിൽ മീനച്ചിലാറിന്റെ കുറുകെ പാലം നിർമിച്ച് സർക്കാരിന്റെ പൊതുഗജനാവ് ദൂർത്തടിച്ച നിർമ്മിതി ഇന്ന് തുരുമ്പെടുത്ത് സാമൂഹിക വിരുദ്ധരൂടെ താവളമായി മാറിയിരിക്കുന്നു എന്ന് യൂത്ത് ഫ്രണ്ട് സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ ഡിജു സെബാസ്റ്റ്യൻ പറഞ്ഞു.

യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡിജു സെബാസ്റ്റ്യൻ.

യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനു പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. യു ഡി ഫ് ജില്ല കൺവീനർ സജി മഞ്ഞകടമ്പിൽ സമരം ഉത്ഘാടം ചെയ്തുകേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി.പാർട്ടി നേതാക്കളായ അഡ്വ. ജോബി കുറ്റിക്കാട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, KC കുഞ്ഞുമോൻ, റിജോ ഒരപ്പുഴക്കൽ , ബോബി മൂന്നുമാക്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, മെൽബിൻ പറമുണ്ട, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ്, തോമസുകുട്ടി ആണ്ടൂക്കുന്നേൽ, സന്തോഷ് വള്ളോംകുഴി , സജി ഓലിക്കര ,ജോസ് വരിക്കമാക്കൽ, ജോബി കുമ്പളം, റോഷൻ ജോസ്, അരുൺ ചക്കാംപുഴ,സന്തോഷ് ചിറ്റാനപ്പാറ , ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ജോസു ഷാജി, മെൽവിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version