Pravasimalayaly

പ്രതികൾ നശിപ്പിച്ചത് 12 നമ്പറുകളിലേക്കുള്ള ചാറ്റ് വിവരങ്ങൾ; ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈംബ്രാഞ്ച് ഫൊറൻസിക് ലാബിൻ്റെ സഹായം തേടി. ഫൊറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിച്ചേക്കും

ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസെന്റ് ചൊവ്വല്ലൂർ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോൺ രേഖകൾ ദിലീപിൻ്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. ഫോറൻസിക് ഫോറൻസിക് റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയിൽ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

ഫോണുകളിലെ വിവരങ്ങൾ ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്‌ക് അഭിഭാഷകർക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിൻസൻ ചൊവ്വല്ലൂർ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകൾ പൊലീസിന് കൈമാറിയിരുന്നത്.

Exit mobile version