വധഗൂഢാലോചന കേസ്; വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് ഐ ടി വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി

0
415

വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരം നശിപ്പിച്ചതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് ഐ ടി വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സായ് ശങ്കറിന്റെ ഭാര്യയുടേതാണ് പിടിച്ചെടുത്ത ലാപ്ടോപ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സായ് ശങ്കറിന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി.

ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു . ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

Leave a Reply