Saturday, November 23, 2024
HomeNewsKeralaനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.

എന്നാല്‍ മറ്റന്നാള്‍ ഹാജരാകാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ- സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴിയും ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments