വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

0
24

വധ​ഗൂഢാലോചനാ കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതിയാണെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറ‍ഞ്ഞ വി.ഐ.പി ശരത് തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു. കോടതിയിൽ ഇന്ന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും പ്രാഥമിക വാദമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദീലീപിന് കൈമാറുമ്പോഴും ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകൾ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അതേസമയം, കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply