Sunday, November 24, 2024
HomeNewsKeralaശസ്ത്രക്രിയയ്ക്ക് രോഗിയോട് 5000 രൂപ കൈക്കൂലി വാങ്ങി; കോട്ടയത്ത് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

ശസ്ത്രക്രിയയ്ക്ക് രോഗിയോട് 5000 രൂപ കൈക്കൂലി വാങ്ങി; കോട്ടയത്ത് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

ഹെർണിയ ഓപ്പറേഷന് രണ്ടാം ഗഡുവായി രോഗിയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലം പത്തനാപുരം ചെളികുഴി മൂത്താൻകഴിയത്ത് ഡോ.എം.എസ് സുജിത് കുമാറിനെ (48) വിജിലൻസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിനോടു ചേർന്നുള്ള കൺസൾട്ടിംഗ് റൂമിൽ വച്ചായിരുന്നു അറസ്റ്റ്.

മുണ്ടക്കയം സ്വദേശിയായ രോഗിയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. 5000 രൂപ ആവശ്യപ്പെട്ടതിൽ ആദ്യഘട്ടമായി 2000 രൂപ വാങ്ങിയ ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഓപ്പറേഷനുശേഷം 3000 രൂപകൂടി ആവശ്യപ്പെട്ടു. തുടർന്ന് രോഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് നൽകിയ നോട്ടുകളാണ് കൈമാറിയത്.

ഡോ. സുജിത് രണ്ടുവർഷമായി കാഞ്ഞിരപ്പള്ളി കുന്നേൽ ചിറക്കടവിന് സമീപം കുടുംബമായി വാടകയ്ക്ക് താമസിക്കുകയാണ്. ഇയാൾ ഇതിനുമുമ്പും രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments