കോട്ടയം: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും പ്രമുഖനായ വിമോചന നായകനും ഭരണഘടനാ ശില്പിയു മായിരുന്നു ഡോ. ബി ആര്‍ അംബേദ്കറെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി പറഞ്ഞു. കോട്ടയത്ത് കേരള ദളിത് ഫ്രണ്ട്എം സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ജനവിഭാഗത്തിന് ഇന്ന്കാണുന്ന ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ ഡോ. ബി ആര്‍ അംബേദ്കറുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതീകങ്ങളാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക അധ:സ്ഥിത വിഭാഗത്തിനെ കൈപിടിച്ചു ഉയര്‍ത്തുവാന്‍ അദ്ദേഹം അധ്യക്ഷനായ ഭരണഘടനാ നിര്‍മ്മാണ സമിതി നല്‍കിയ സംഭാവനകള്‍ ശ്‌ളാഘനീയമാണ്. ദളിത് പിന്നോക്ക ഐക്യം കെട്ടിപ്പടുക്കുന്നതില്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
പട്ടികവിഭാഗങ്ങളുടേയും, ദളിത് ക്രൈസ്തവരുടേയും ഭരണഘടനസംരക്ഷണത്തിനും, നീതിക്കും വേണ്ടി പോരാടുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു.കേരള ദളിത് ഫ്രണ്ട്എം സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ടോമി കെ.തോമസ്, സണ്ണി തെക്കേടം, വിജി എം.തോമസ്,ജോസഫ് ചാമക്കാല, ബാബു മനക്കപ്പറമ്പന്‍, എം.സി ജയകുമാര്‍, രാമചന്ദ്രന്‍ അള്ളുപുറം എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച പി.എസ് അനിരുദ്ധന്‍, കരകുളം സത്യകുമാര്‍, എ.വി വിജനടീച്ചര്‍, എം.എസ് തങ്കപ്പന്‍, കെ.എ കൃഷ്ണന്‍കുട്ടി, ജോര്‍ജ് മണക്കാടന്‍, എന്നിവരെ ആദരിച്ചു. ഏപ്രില്‍ 14 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അംബേദ്ക്കര്‍ ദിനം വിപുലമായി ആചരിക്കും.