പേരാമ്പ്രയിൽ ഡോ സി എച്ച് ഇബ്രാഹിംകുട്ടി യു ഡി എഫ് സ്വതന്ത്രൻ

0
78

പേരാമ്പ്രയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സമൂഹ്യപ്രവർത്തകൻ ഡോ. സി.എച്ച് ഇബ്രാഹിം കുട്ടിയെ മുസ് ലിം ലീഗ് പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. പ്രാദേശിക ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഇബ്രാഹിം കുട്ടിയെ സ്ഥാനാർഥിയാക്കിയതെന്ന് ഹൈദരലി തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.

പേരാമ്പ്ര മേഖലയിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സി.എച്ച് ഇബ്രാഹിം കുട്ടി, വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ പ്രമുഖനാണ്. ലോക കേരള സഭാംഗവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ‘റീസെറ്റി’ന്‍റെ സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം കുട്ടി കടിയങ്ങാട് സ്വദേശിയാണ്.

എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്, ജില്ല മുൻ ജോയിന്‍റ് സെക്രട്ടറി, കക്കോടി കോളജിൽ നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മന്ത്രി ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി.

Leave a Reply