മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ് സ്‌ഥിരീകരിച്ചു

0
106

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വാക്സിനേഷൻ വേഗത്തിലാക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് മൻമോഹൻ സിങ്ങിന്റെ കത്തിൽ ഉണ്ടായിരുന്നത്

Leave a Reply