Saturday, November 23, 2024
HomeNewsKeralaകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ : ഡോ എൻ ജയരാജ്‌

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ : ഡോ എൻ ജയരാജ്‌

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെന്ന്ഡോ എൻ ജയരാജ് എംഎൽഎ. 15 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ ഈ വർഷം ഒക്ടോബർ മാസത്തിൽ തന്നെ കെട്ടിടം കൂടുതൽ പ്രവർത്തനസജ്ജമാകും.

എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ
പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയിക്കുകയാണ്.

15 കോടി രൂപ മുതൽ മുടക്കിലാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ ഈ കെട്ടിടത്തിൽകൂടി ഹോസ്പിറ്റലിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാഞ്ഞിരപ്പള്ളി ആശുപത്രിയെ ആശ്രയിക്കുന്ന അനേകം സാധാരണക്കാർ ഇവിടുണ്ട്. അവർക്ക് കൂടുതൽ മെച്ചമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കണം. കാത്തലാബ് അടക്കം വലിയ മാറ്റങ്ങളാണ് ആശുപത്രിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി നിർമാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാക്കാനു ഉള്ളത്. ലിഫ്റ്റ് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും.

ഫയർ ആൻഡ് സേഫ്റ്റി ടെൻഡർ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ വീണ്ടും ടെൻഡർ ചെയ്യും.

വെള്ളം എത്തിക്കാനുള്ള പൈപ്പ്
ലൈനിന്റെ പണിയും കെട്ടിടത്തിനു ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയാക്കാനുണ്ട്.

ഇതിനായി 1.30 കോടി രൂപയുടെ എസ്‌കിമേറ്റ് പിഡബ്ലഡി തയാറാക്കിയിട്ടുണ്ട്.

ഇതോടൊപ്പം പുതിയ കന്റീൻ കെട്ടിടത്തിൽ ജലലഭ്യത ഉറപ്പു വരുത്താൻ ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.

ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം 2 മാസം കൊണ്ടു പൂർ ത്തിയാക്കി ഒക്ടോബറിൽ തന്നെ പൊതുജനങ്ങൾക്കായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷ.

ഈ ഹോസ്പ്പിറ്റൽ മലയോരമേഖലയ്ക്ക് വരും നാളുകളിൽ പ്രയോജനപ്പെടും എന്നു തീർച്ചയാണ്.

ഏവരുടേയും പിൻതുണയും നിർദ്ദേശങ്ങങ്ങളും
ക്ഷണിച്ചുകൊണ്ട്
നിങ്ങളുടെ
ഡോ എൻ ജയരാജ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments