മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി നിയമസഭയിൽ റവന്യൂവകുപ്പ് മന്ത്രി കെ രാജൻ

0
39


അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട് അതി
ന്യനമർദ്ധത്തിന്റെ ഭാഗമായി സംസ്ഥാനത്തുണ്ടായ കനത്ത മഴയെ
തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പിള്ളി താലൂക്കിലുൾപ്പെടെ സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടവും ജീവഹാനിയും സംഭവിച്ചു. എന്നാൽ കാഞ്ഞിരപ്പിള്ളി
താലൂക്കിനെ അതിരൂക്ഷമായാണ് പ്രളയം ബാധിച്ചത് .

  • കാഞ്ഞിരപ്പിള്ളി താലൂക്കിൽ കൂട്ടിക്കലിലെ കാവാലി , പ്ലാപ്പള്ളി,
    എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ കാഞ്ഞിരപ്പിള്ളി,
    കപ്പാട്, മണിമല, വെള്ളാവൂർ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും
    ചെറുവള്ളി പാലം, പഴയിടം ക്രോസ് വെ, വെള്ളാവൂർ തൂക്കുപാലം
    എന്നിവക്ക് നാശം നേരിടുകയും ചെയ്തു.

നഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി 15 ശതമാനം
വരെയുള്ളവർ, 16 മുതൽ 29 ശതമാനം വരെ, 30 മുതൽ 59 ശതമാനം
വരെ, 60 മുതൽ 74 ശതമാനം വരെ, 75 മുതൽ 100 ശതമാനം വരെ
എന്നിങ്ങനെ മാറ്റാനും വീടും സ്ഥലവും നഷ്ടപ്പെവർക്ക് 10 ലക്ഷം രൂപയും, പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം
രൂപ വരെ ലഭിക്കുന്ന തരത്തിൽ സർക്കാർ ധനസഹായം
അടിയന്തിരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തതായി മന്ത്രി നിയമസഭയെ അറിയിച്ചു. വീട് നഷ്ടപ്പെട്ടവർ ഏറിയ പങ്കും പുറമ്പോക്ക് ഭൂമിയിൽ വീട് വെച്ച് താമസിക്കുന്നവരാണ്.  ന്യായമായ സഹായം നൽകുന്നത് സംബന്ധിച്ചും ഉചിതമായ തീരുമാനം കൈകൊള്ളുന്നതുമാണ്. ചീഫ് വിപ്പിന്റെ  നിർദ്ദേശപ്രകാരം മണിമലയിൽ നാശനഷ്ടം സംഭവിച്ച മാവേലി സ്റ്റോറിനു
പകരം സഞ്ചരിക്കുന്ന മാവേലി സ്റ്റോർ അവിടേക്ക് ഭക്ഷ്യവകുപ്പ
മന്ത്രിയുടെ നിർദ്ദേശ പ്രകാരം എത്തിച്ചിട്ടള്ള കാര്യവും മന്ത്രി സങയിൽ പറഞ്ഞു. ചെറുവള്ളി പാലം
തകർന്ന സാഹചര്യത്തിൽ ഇരുകരകളെ ബന്ധപ്പെടുത്താൻ
കഴിയുന്ന വിധത്തിൽ ട്രാൻസ്‌പോർട്ട് ബസ്സ് അനുവദിക്കാമെന്ന്
ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട രേഖകൾ തിരിച്ച്
നൽകാൻ പ്രത്യേക അദാലത്ത് നടത്തി അപേക്ഷകൾ സ്വീകരിച്ച്
ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Leave a Reply