Pravasimalayaly

മഹാത്മാ അയ്യൻകാളി കേരളീയ ജനാധിപത്യ രൂപീകരണത്തിന് നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമെന്ന് ഗവ ചീഫ് വിപ് ഡോ എൻ ജയരാജ്‌

കോട്ടയം : മഹാത്മാ അയ്യൻകാളി കേരളീയ ജനാധിപത്യ രൂപീകരണത്തിന് നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമെന്ന് ഗവ ചീഫ് വിപ് ഡോ എൻ ജയരാജ്‌. ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി വാഴൂർ അംബേദ്കർ ഭവനിൽ നടത്തിയ അയ്യൻകാളി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളി അനുസ്മരണദിനം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ആചരിച്ചു. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.കേരളത്തിലെ പ്രമുഖ ദളിത് ആത്മീയ പ്രസ്‌ഥാനമായ ചേരമർ സനാതന ധർമ്മ സംഘം സി എസ് ഡി എസിൽ ലയിച്ചുകൊണ്ടുള്ള ലയന പ്രഖ്യാപനവും നടന്നു രാവിലെ 8:00 മണിയ്ക്ക് സംസ്‌ഥാന വ്യാപകമായി ആയിരക്കണക്കിന് കുടുംബയോഗ കേന്ദ്രങ്ങളിൽ പുഷ്‌പ്പാർചനയും അനുസ്മരണ സമ്മേളനങ്ങളും നടന്നു.അനുസ്മരണ പരിപാടികൾക്ക് സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, കെ സി പ്രസാദ്, ട്രഷറർ ഷാജി മാത്യു, സി എസ് വൈ എഫ് സംസ്‌ഥാന പ്രസിഡന്റ്‌ ടി എ കിഷോർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രസന്ന ആറാണി, ദാസ് എം ചേരമർ, അരുൺ എസ് ചേരമർ, സാബു സി എം തുടങ്ങിയവർ പ്രസംഗിച്ചു

Exit mobile version