Friday, November 22, 2024
HomeLatest Newsകൊറോണ വൈറസ് മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് നോബല്‍ പ്രൈസ് ജേതാവായ ജപ്പാനീസ് ശാസ്ത്രജ്ഞന്‍ ഡോ തസൂക്കു...

കൊറോണ വൈറസ് മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് നോബല്‍ പ്രൈസ് ജേതാവായ ജപ്പാനീസ് ശാസ്ത്രജ്ഞന്‍ ഡോ തസൂക്കു ഹോന്‍ജോ

കൊവിഡ് വൈറസ് കൃത്രിമമായി നിര്‍മ്മിച്ചത്: ജപ്പാന്‍ ശസ്ത്രകാരന്‍.

Robert-Koch-Preisverleihung 2012 Ort:Berlin-Brandenburgische Akademie der Wissenschaft am Gendarmenmarkt sowie Abendessen in der Commerzbank am Pariser Platz Datum: 09. November 2011 FŸr Frau Howarth Foto © David Ausserhofer

ന്യൂഡല്‍ഹി: ലോകത്തെ ശവപ്പറമ്പാക്കിയ കൊറോണ വൈറസ് മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് നോബല്‍ പ്രൈസ് ജേതാവായ ജപ്പാനീസ് ശാസ്ത്രജ്ഞന്‍ ഡോ തസൂക്കു ഹോന്‍ജോ. 2018-ല്‍ മനുഷ്യനിലെ ജനിതകമാറ്റങ്ങള്‍ക്കും പ്രതിരോധശേഷിയെയും സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹനായി ഡോ ഹോന്‍ജിയോ. 1942-ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ജനിച്ച ഹോന്‍ജിയോ 42-വര്‍ഷമായി ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ശാത്രജ്ഞനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഓരോ മനുഷ്യനിലും ഓരോ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുകയും സ്വയം വിഭജിച്ച് ജനിതക മാറ്റം വന്ന് മനുഷ്യന് പിടിതരാത്ത കൊറോണയെന്ന ശത്രു മനുഷ്യന്‍ തന്നെ നിര്‍മ്മിച്ചതാണ്. അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്രായേലിലെ ഒരു ശാസ്ത്ര ലാബില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രകാരന്മാരുമായി ചേര്‍ന്ന് മനുഷ്യന്റെ പ്രതിരോധ ശക്തിയെ സംബന്ധിച്ച ഗവേഷമത്തിലായിരുന്നു. കൊറോണ വൈറസ് രോഗം ചൈനയിലെ വൂഹാനില്‍ ആരംഭിച്ച നാള്‍ മുതല്‍ ഈ രോഗത്തെപ്പറ്റി അദ്ദേഹവും കൂട്ടാളികളും പഠനം നടത്തിയിരുന്നു. കൊറോണ വൈറസിനെ ചൈന നിര്‍മ്മിച്ചതാണന്നെ വാദം തെറ്റാമെന്ന് ഡോ ഹോന്‍ജോ വാദിക്കുന്നു. ചൈനയല്ല വൈറസ് കൃത്രിമമായി ഉണ്ടാക്കിയത് ഇസ്രായേലിന്റെ ലാബിലാണ്. ഡോ ഹോന്‍ജോ തുടരുന്നു, ഒരു വൈറസ് തികച്ചും വ്യത്യസ്ഥമായ കാലാവസ്ഥകളില്‍ എങ്ങനെയാണ് ഒരേപോലെ സ്വയം പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നത്. ചുട്ടു പൊള്ളുന്ന മരുഭൂമിയിലും തണുത്തുറഞ്ഞ ശൈത്യ രാജ്യങ്ങളിലും സ്വാഭാവികമായി ഒരു വൈറസും അധികനാള്‍ ജീവിക്കില്ല. കൊറോണ മാരകമായി ലോകത്ത് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോ ഹോന്‍ജോ ജന്മനാട്ടിലേക്ക് മടങ്ങിപ്പോയി. മനുഷ്യന്റെ പ്രതിരോധ ശേഷിയെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പേരുകേട്ട സ്ഥാപനമാണ് താന്‍ ജോലി ചെയ്തിരുന്ന ഇസ്രായേലിലെ ലാബ്. തനിക്കൊപ്പം ജോലി ചെയ്തിരുന്ന ലാബിലെ എല്ലാ ഗവേഷകരെയും തനിക്ക് നേരിട്ടറിയാമായിരുന്നു, പക്ഷെ അവരാരും എന്റെ ഫോണ്‍ ഇപ്പോള്‍ എടുക്കുന്നില്ല, എന്റെ സംശയം അവരെല്ലാം രഹസ്യ കേന്ദ്രങ്ങളിലേക്ക് മറ്റപ്പെടുകയോ എന്നന്നേയ്ക്കുമായി ഇല്ലാതാക്കപ്പെടുകയോ ചെയ്തിരിക്കാം. കാരണം പ്രതിവിധിയില്ലാത്ത ഈ വൈറസ് മാനവ കുലത്തിന് വരുത്തിയ വിനാശം അത്രയും വലുതാണ്, ഒരു പക്ഷെ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയ്‌ക്കോ യുദ്ധങ്ങള്‍ക്കോ കാരണമാകാവുന്നതാണ് ഈ കുറ്റം, ആര് തന്നെ ചെയ്താലും മനുഷ്യകുലത്തോട് ഇതിലും വലിയ ചതി വേറെയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയാണിത്. അതിനാല്‍ തന്നെ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു.


ഡോ.ഹോന്‍ജോയുടെ വിക്കിപീഡിയ പേജ്- https://en.m.wikipedia.org/wiki/Tasuku_Honjo

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments