ബെയ്ജിംഗ് : ചൈനീസ് നിരത്തുകളിലൂടെ ഡ്രൈവറില്ലാത്ത കാറുകള്‍ ഓട്ടം തുടങ്ങി. അതേ എല്ലാവരും ഏറെ കാത്തിരുന്ന യാത്രയായിരുന്നു ഇത്. മുമ്പ് ഇത് സ്വപനമായിരുന്നെങ്കില്‍ ഇപ്പോള്‍ യാതാര്‍ഥ്യമായിക്കഴിഞ്ഞു. ഡ്രൈവര്‍ ഇല്ലാതെ യാത്രക്കാരുമായി സുരക്ഷിതമായി കാറുകള്‍ സഞ്ചരിക്കുന്നത് കാണാന്‍ ഇനി ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രം മതിയാവും..
. ചൈനയിലെ ഷെന്‍ഷെനിലാണ് െ്രെഡവര്‍ വേണ്ടാത്ത ടാക്‌സികള്‍ വികസിപ്പിച്ചത്.മറ്റ് പൈലറ്റ് പ്രോഗ്രാമുകളില്‍ എന്ന പോലെ ഇതില്‍ െ്രെഡവര്‍മാരൊന്നുമില്ല.1.2 കോടിയിലധികം ആളുകള്‍ ഉള്ള സിറ്റിയിലൂടെയാണ് െ്രെഡവറില്ലാ ടാക്‌സി യാത്ര.
വെര്‍ച്വല്‍ സജ്ജീകരണങ്ങളുമായി സിറ്റിയ്ക്കുള്ളില്‍ എവിടെയും കാറിന് പോകാനാകും.ഓട്ടോഎക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. നഗരത്തിലൂടെ െ്രെഡവറില്ലാതെ തന്നെ കാറുകള്‍ സഞ്ചരിയ്ക്കുന്നതിന്റെ വീഡിയോയും സ്റ്റാര്‍ട്ടപ്പ് പങ്കു വെച്ചിട്ടുണ്ട്.
്. ഇത് ഒരു സ്വപ്നമായിരുന്നു എന്നും ഇപ്പോള്‍ സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും കമ്പനി സിഇഒ വ്യക്തമാക്കി. സാങ്കേതിക വിദ്യയിലുള്ള വിശ്വാസം തന്നെയാണ് സുരക്ഷയ്ക്ക് കാറില്‍ െ്രെഡവര്‍മാരില്ലാതെ തന്നെ പൈലറ്റ് സ്റ്റഡിയുമായി മുന്നോട്ട് പോകാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.ം കമ്പനിയുടെ പരീക്ഷണങ്ങളുടെ ഭാഗമായി ആണ് നഗരത്തിലെ നിരത്തുകളിലൂടെ വാഹനം ഓടിയ്ക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുത്തിട്ടില്ല. പൊതുജനങ്ങളുമായി ചൈനീസ് നഗരങ്ങളിലെ വിവിധ നിരത്തുകളിലൂടെ െ്രെഡവറില്ലാ കാറുകള്‍ സഞ്ചരിയ്ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടെ കാത്തിരുന്നാല്‍ മതിയാകും എന്നാണ് സൂചന.