ദുൽഖർ സൽമാന് കോവിഡ്

0
226

കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുൽഖർ സൽമാനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം ദുൽഖർ സൽമാൻ തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാൽ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ദുൽഖർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. 

മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു.

Leave a Reply