ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ്-ബോബി സഞ്ജയ്‌ കൂട്ടുകെട്ടിൽ “സല്യൂട്ട്”

0
38

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘സല്യൂട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. പൊലീസ് യൂണിഫോമില്‍ മാസ് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് എന്നെഴുതിയ റോയല്‍ എന്‍ഫീല്‍ഡ് പാര്‍ക്ക് ചെയ്ത ചിത്രം ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. ഇതിവിടെ പാര്‍ക്ക് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍, ഗണപതി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

അസ്‌ലം പുരയില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-സുജിത് സുധാകരന്‍, ആര്‍ട്ട്-സിറില്‍ കുരുവിള, സ്റ്റില്‍സ്-രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ധു പനയ്ക്കല്‍, പിആര്‍ഒ-മഞ്ജു ഗോപിനാഥ്.

Leave a Reply