ദിലീപിനൊപ്പം സിനിമ ചെയ്യും; വിജയ് ബാബു ചെയ്യ്തത് തെറ്റെന്ന് ദുര്‍ഗാ കൃഷ്ണ

0
220

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ‘ഉടല്‍’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുര്‍ഗ പറയുന്നു.

തങ്ങളെ പോലുള്ള നിരവധി പേര്‍ക്ക് അതിജീവത പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ”എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്”, എന്നാണ് ദുര്‍ഗ പറഞ്ഞത്.

വിജയ് ബാബു വിഷയത്തിലും ദുര്‍ഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ഉടല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.

Leave a Reply