കാഞ്ഞങ്ങാട്:
പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ് (27) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. കല്ലൂരാവി മുണ്ടത്തോട് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.
കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു. ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഡിവൈഎഫ്ഐ പ്രവർത്തകൻ നൗഫ് അബ്‌ദുഹ്‌മാനെ കുത്തിക്കൊന്ന കേസിൽ യൂത്ത്‌ലീഗ് നേതാവടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പോലീസ് പ്രതി ചേർത്തത്.
രാഷ്ട്രീയ വൈരാഗ്യമാണ്
കൊലപാതകത്തിന്
കാരണമായതെന്ന്
പോലീസ് പറഞ്ഞു