Monday, September 30, 2024
HomeNewsKeralaകന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന് ഡിവൈഎഫ്‌ഐ; ചാടിക്കടന്ന പ്രവര്‍ത്തകനെ വിഡി സതീശന്റെ പേര്‍സണല്‍ സ്റ്റാഫ് പിടിച്ചുവച്ചു

കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന് ഡിവൈഎഫ്‌ഐ; ചാടിക്കടന്ന പ്രവര്‍ത്തകനെ വിഡി സതീശന്റെ പേര്‍സണല്‍ സ്റ്റാഫ് പിടിച്ചുവച്ചു


പ്രതിപക്ഷനേതാവിന്റെ വസതിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവര്‍ത്തകന്‍ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.

കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ വിഡി സതീശന്റെ പേര്‍സണല്‍ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവര്‍ത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാല്‍ പുറത്ത് സമരം നടത്തിയ പ്രവര്‍ത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments