Sunday, January 19, 2025
HomeNewsKeralaവട്ടിയൂര്‍ക്കാവ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്തു

വട്ടിയൂര്‍ക്കാവ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്തു

വട്ടിയൂര്‍ക്കാവില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്തു. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേല്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്.ഡി.വൈ.എഫ്.ഐ പാളയം ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ഏരിയ വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഓഫീസിലെ ഫര്‍ണീച്ചറുകളാണ് അക്രമിസംഘം തകര്‍ത്തത്.

സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പോസ്റ്റിനെ കുറിച്ച് മേലത്തുമേല്‍ ബ്രാഞ്ച് കമ്മിറ്റിയിലുള്ള ഒരാളുമായുള്ള സംസാരം വാക്കുതര്‍ക്കത്തിലും അക്രമത്തിലും എത്തുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments