ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് ജാമ്യം

0
44

കണ്ണൂര്‍

ഇ ബുൾ ജെറ്റ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. ആർടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണു സഹോദരങ്ങള്‍ ജാമ്യഹർജി നൽകിയത്.

അതേസമയം മാറ്റങ്ങൾ വരുത്തിയ ഇവരുടെ വാഹനം ‘ബുൾജെറ്റ്’ന്റെ റജിസ്ട്രേഷൻ റദ്ദാക്കി. ആർസി ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാണിക്കല്‍ നോട്ടിസ് നൽകി. വ്ലോഗർമാരുടെ ലൈസന്‍സ് റദ്ദാക്കാൻ ഗതാഗത കമ്മിഷണറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്‌ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ ‘നെപ്പോളിയന്‍’ എന്ന പേരിലുള്ള ടെംപോ ട്രാവലര്‍ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി.

Leave a Reply