പരിസ്‌ഥിതി സൗഹൃദ ഇന്ത്യക്കായി രാജ്യ ത്താകമാനം വൃക്ഷത്ത കൾ വച്ചുപിടിപ്പിക്കുക എ ന്ന സന്ദേശവുമായി രണ്ടു മലയാളി യുവാക്കൾ ഡൽഹിയിൽ എത്തി.യാസീൻ കിഴിശ്ശേരി ഷബിലാൻ പെരിന്തൽമണ്ണ എന്നിവരാണ് വൃക്ഷത്തകളുമായി ഭാ രത പര്യടനത്തിനിറങ്ങിയ ത് . 1000 മരത്തകൾ ന്ത്യയിൽ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഡിസംബർ 25 നാണ് യാ ത്ര ആരംഭിച്ചത് . ലോറി , ട്രക്ക് പോലുള്ള വാഹനങ്ങളിൽ സഞ്ചരിച്ചും നടന്നും ഇപ്പോൾ മണിപ്പൂരിൽ എത്തിയിരിക്കുന്നു . കേരള , തമിഴ്നാട് , തെലുങ്കാ ന , ആന്ധാപ്രദേശ് , മഹാരാഷ്ട്ര , ഛത്തിസ്ഗഢ് , ഒഡീഷ , ബം ഗാൾ , ജാർഖണ്ഡ് , ബിഹാർ , ആസാം , മേഘാലയ , നാഗാലാൻ ഡ് , മണിപ്പൂർ,ത്രിപുര, അരുണചാൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 400 തൈകൾ ഇതിനോടകം ന ട്ടു . നന്നായി വളരുമെന്ന് തോന്നുന്ന പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളിലുമാണ് വൃക്ഷത്തെകൾ നടുന്നത് . ട്രാവൽ ആൻ ഡ് മേക്ക് ഇന്ത്യ ഗ്രീൻ എന്ന ഉദ്ദേശ്യത്തോടെയാണ് ഇവരുടെ യാത്ര . മറ്റു 13 സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു ആയിരം വൃ ക്ഷകൾ നട്ടു പിടിപ്പിക്കുക എന്ന യജ്ഞം പൂർത്തിയാക്കി സ്വദേശത്ത് തിരിച്ചെ ത്തുമെന്നാണ് യുവാക്കൾ പറയുന്നത് . ഇംഗ്ലീഷ് , ഹിന്ദി പരിജ്ഞാനമുള്ള ബിരുദധാരികളായ യുവാ ക്കൾ അതത് സംസ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ സന്ദ ർശിച്ചു അവർ പറയുന്ന സ്ഥാനങ്ങളിൽ അവരുടെ സാന്നിധ്യ ത്തിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയാണ് .കൂടുതൽ വിവരങ്ങൾ യുട്യൂബിൽ ട്രാവലർ ബഡി എന്ന ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു. ഡൽഹിയിലെ നല്ലയൊരു തുടകത്തിനായി ശ്രീ ഉമ്മൻ ചാണ്ടിയിൽനിന്നും ചാലക്കുടി എംപി ശ്രീ ബെന്നി ബെഹനാൻ ന്റെയും സാനിധ്യത്തിൽ മരതൈകൾ കൈമാറി. DMA(ഡൽഹി മലയാളി അസോസിയേഷൻ )മെമ്പർ ശ്രീ സാജൻ. അജേഷ് കൊല്ലം , മുകേഷ് പാലക്കാട് , വിക്കി പാലക്കാട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തൈകൾ വച്ചുപി ടിപ്പിച്ചത് .