നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: തമിഴ് നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

0
62

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ് നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. 

രാവിലെയാണ് താരം ചോദ്യംചെയ്യലിനെത്തിയത്. 2013 ല്‍ വടകര സ്വദേശി ഫായിസ് ഉള്‍പ്പെട്ട നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. മോഡല്‍ കൂടിയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്.

2013 ല്‍ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വര്‍ണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.
 

Leave a Reply