Sunday, September 29, 2024
HomeNewsഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. റമസാന്‍ 30 പൂര്‍ത്തിയാക്കി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. 

സൗദിയില്‍ തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മറ്റി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments