Saturday, November 23, 2024
HomeNewsപതിനഞ്ചാം സഭ പ്രാതിനിധ്യമുള്ള 18 പാര്‍ട്ടികളില്‍ പത്തും ഏകാംഗ കക്ഷികള്‍

പതിനഞ്ചാം സഭ പ്രാതിനിധ്യമുള്ള 18 പാര്‍ട്ടികളില്‍ പത്തും ഏകാംഗ കക്ഷികള്‍

തിരുവനന്തപുരം: ഇക്കുറി 18 പാർട്ടികൾക്കാണ് കേരള ജനത പതിനഞ്ചാം നിയമസഭയിലേക്ക് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഇതില്‍ പത്തും ഏകാംഗ കക്ഷികളാണെന്നത് ശ്രദ്ധേയം. ഇരു പക്ഷത്തുമായി ഇത്തവണ നിയമസഭയിലുള്ള 18 പാര്‍ട്ടികളില്‍ 12 പാര്‍ട്ടികളും എല്‍ ഡി എഫിലാണ്.  ഒറ്റ അംഗം മാത്രമുള്ള 10 പാര്‍ട്ടികളാണ് ഇത്തവണ സഭയിലുള്ളത്. ഇതില്‍ ഏഴു പാര്‍ട്ടികളും ഭരണപക്ഷത്താണ്. 53 പുതുമുഖങ്ങള്‍ ഇടംപിടിച്ച സഭയിലെ ആകെ അംഗങ്ങളുടെ 37 ശതമാനമാണ് പുതുമുഖങ്ങളുടെ എണ്ണം. പതിനാലാം നിയമസഭയിലുണ്ടായിരുന്ന  75 അംഗങ്ങളും ഇത്തവണ സഭയില്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഇതോടൊപ്പം  2016 നു മുമ്പുള്ള സംഭകളില്‍ അംഗങ്ങളായിരുന്ന 12 പേര്‍ വീണ്ടും സഭയിലേക്കെത്തിയിട്ടുണ്ട്.
നേരത്തെ ശബയിലെ സ്പീക്കറായിരുന്ന കെ രാധാകൃഷ്ണന്‍  ഇത്തവണ മന്ത്രിയായി എത്തുന്നുവെന്നത് പതിനഞ്ചാം നിയമസഭയുടെ പ്രത്യേകതകളിലൊന്നാണ്. ദേവസ്വം മന്ത്രിയായാണ കെ രാധാകൃഷ്ണന്‍ തിരിച്ചെത്തിയിരിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേക പദവികളൊന്നുമില്ലാതെ എം എല്‍ എ ബെഞ്ചിലിരിക്കുമ്പോള്‍ കൂട്ടായി കഴിഞ്ഞ മന്ത്രിസഭയിലെ എട്ടുപേരുമുണ്ടാകും. കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, എ സി മൊയ്തീന്‍, ഡോ. കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ് എന്നിവരാണ് എം എല്‍ എ ബെഞ്ചിലിരിക്കുന്ന പതിനാലാം നിയമസഭയിലെ മന്ത്രിമാര്‍.
എന്നാല്‍ ഇത്തവണ സഭയിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ബി രാജേഷ്, പി ടി തോമസ്, രമേശ് ചെന്നിത്തല എന്നിവര്‍ വിവിധ സമയങ്ങളിലായി പാര്‍ലിമെന്റിലും പി രാജീവും, കെ എന്‍ ബാലഗോപാലും രാജ്യസഭയിലും പ്രതിനിധികളായിരുന്നു. പ്രൊഫ. ആര്‍ ബിന്ദു, തോട്ടത്തില്‍ രവീന്ദ്രന്‍, വി കെ പ്രശാന്ത്, വി ശിവന്‍കുട്ടി തുടങ്ങിയ നാലു മുന്‍ മേയര്‍മാര്‍ ഇത്തവണ സഭയിലുണ്ട്. സഭയിലെ നാല് മേയര്‍മാരും ഇടത് പ്രതിനിധികളാണെന്നത് ശ്രദ്ധേയമാണ്. തൊടുപുഴയില്‍ നിന്നുള്ള പി ജെ ജോസഫ് പത്താം തവണയാണ് നിയമസഭയിലെത്തുന്നത്. 79 വയസുള്ള പി ജെ ജോസഫാണ് സഭയില്‍ ഏറ്റവും പ്രായം കൂടിയ പ്രതിനിധി. എന്നാല്‍ പത്രണ്ടാം തവണ ജയിച്ച ഉമ്മന്‍ചാണ്ടിയാണ് സഭയിലെ കാരണവര്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments