മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രിയായി ഷിന്‍ഡെയുടേ പേര് പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാത്രി 7.30 ന് നടക്കും. അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
നേരത്തെ ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഇതിനുശേഷമാണ് ഇരുവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണാന്‍ രാജ്ഭവനിലേക്ക് പോയത്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേനയ്ക്ക് 12 മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായാണ് സൂചന.