ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം കുറിക്ക് ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. വനിതകളുടെ 200 മീറ്ററില്‍ എലെയ്ന്‍ തോംസണ്‍ സ്വര്‍ണം നേടി. സ്പ്രിന്റ് ഡബില്‍ നിലനിര്‍ത്തുന്ന ഏക വനിതയാണ് എലെയ്ന്‍. നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
21.53 സെക്കന്റില്‍ ദേശീയ റെക്കോര്‍ഡോടെയാണ് എലെയ്ന്‍ ഫിനീഷ് ചെയ്തത്. നമീബയുടെ ക്രിസ്റ്റീന്‍ എംബോമയ്ക്കാണ് വെള്ളി. അമേരിക്കയുടെ ഗബ്രിയേല തോമസിന് വെങ്കിലം. സ്പ്രിന്റ് ഇനത്തില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രാസര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
വേഗതയുടെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിന്റെ അഭാവത്തില്‍ സ്പ്രിന്റ് ഇനങ്ങളില്‍ ജമൈക്കന്‍ പുരുഷ താരങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ടോക്യോയില്‍ ദൃശ്യമായത്. എന്നാല്‍ പുരുഷന്മാര്‍ തളര്‍ന്നിടത്ത് ജമൈക്കന്‍ വനിതകള്‍ ഇത്തവണ കരുത്തു കാട്ടി