എലത്തൂരിൽ ശശീന്ദ്രന് എതിരെ പോസ്റ്ററുകൾ

0
39

ഏലത്തൂരിൽ പുതുമുഖം വേണം; ശശീന്ദ്രനെതിരേ പോസ്റ്റർ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി പാ​ര്‍​ല​മെ​ന്‍റ​റി ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ എ​ന്‍​സി​പി​യി​ല്‍ പോ​സ്റ്റ​ര്‍ “പോ​ര്’. സേ​വ് എ​ന്‍​സി​പി എ​ന്ന പേ​രി​ലാ​ണ് ശ​ശീ​ന്ദ്ര​നെ​തി​രേ പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. പാ​വ​ങ്ങാ​ട്, എ​ല​ത്തൂ​ര്‍ അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ഡ​ല​ത്തി​ല്‍ പു​തു​മു​ഖ​ത്തി​ന് സീ​റ്റ് ന​ല്‍​ക​ണ​മെ​ന്നും ശ​ശീ​ന്ദ്ര​നെ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഫോ​ണ്‍ വി​ളി വി​വാ​ദം മ​റ​ക്ക​രു​തെ​ന്നും പോ​സ്റ്റ​റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രു​ന്നു. സീ​റ്റ് ന​ല്‍​ക​രു​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ശ​ശീ​ന്ദ്ര​ന്‍ അ​നു​കൂ​ലി​ക​ള്‍ ഇ​ത് എ​തി​ര്‍​ത്തു. ഇ​തോ​ടെ യോ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും വ​രെ​യു​ണ്ടാ​യി.

അ​തേ​സ​മ​യം ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി പാ​ര്‍​ല​മെ​ന്‍റ​റി ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ചു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നു കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് പോ​സ്റ്റ​റു​ക​ളി​ലൂ​ടെ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സം പ​ര​സ്യ​മാ​യ​ത്.

എ​ല​ത്തൂ​രി​ല്‍ ശ​ശീ​ന്ദ്ര​നു പ​ക​രം മ​റ്റാ​രെ​യെ​ങ്കി​ലും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ നേ​രി​ട്ടെ​ത്തി നേ​തൃ​ത്വ​ത്തെ കാ​ണാ​നും ഇ​വ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

Leave a Reply