പഞ്ചാബില്‍ എഎപി കേവലഭൂരിപക്ഷത്തിലേക്ക്,ഉത്തര്‍പ്രദേശില്‍ 150 കടന്ന് ബിജെപി, ഗോവയില്‍ കടുത്തപോരാട്ടം

0
252

പഞ്ചാബില്‍ എഎപി കേവലഭൂരിപക്ഷത്തിലേക്ക്. 52 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. എസ്എഡി 20, ബിജെപി 7.
ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ബിജെപി 17, കോണ്‍ഗ്രസ് 17.ഉത്തര്‍പ്രദേശില്‍ റായ്ബറേയില്‍ ബിജെപി മുന്നേറ്റം. 165 സീറ്റില്‍ ബിജെപി ലീഡ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ട് സീറ്റിലും പിന്നില്‍. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നില്‍. എഎപി കേവല ഭീൂരിപക്ഷത്തിലേക്ക്.

ഉത്തര്‍പ്രദേശില്‍ 150 കടന്ന് ബിജെപി. 176 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരിയില്‍ അടക്കം ബിജെപിയാണ് മുന്നില്‍. എസ്പി 99 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഎസ്പി ആറിടത്തും കോണ്‍ഗ്രസ് നാലിടത്തും ലീഡ് ചെയ്യുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍. ഉത്തര്‍പ്രദേശില്‍ ബിജെപി നൂറിലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കര്‍ഷകസമരം നടന്ന മേഖലകളിലും ബിജെപിയാണ് മുന്നില്‍. ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഫലസൂചനകല്‍ പ്രകാരം ഗോവയിലും ബിജെപി ലീഡ് ചെയ്യുകയാണ്.

Leave a Reply