Pravasimalayaly

യു ഡി എഫ് സ്‌ഥാനാർഥിയുടെ വീട്ടുപറമ്പിൽ മുട്ടകളും നാരങ്ങയും : കൂടോത്രമെന്ന് പ്രവർത്തകർ

കൊല്ലം

കുന്നത്തൂരിലെ സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീട്ടുപറമ്പിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.

വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. 

Exit mobile version