ടീം പ്രവാസി മലയാളി.
കേരള നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലായി. ഇരു മുന്നണികളും വലിയ പ്രതീക്ഷയിലാണ്. ഇത്തവണ മത്സരവും കടുത്തതാകുമ്പോള്‍ ലോകത്തെമ്പാടുമുള്ള പ്രവാസികളായ മലയാളികളും വരാന്‍ പോകുന്ന സര്‍ക്കാരിനെക്കുറിച്ച് അവരുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കുകയാണ്. ഒരു കാലത്ത് കോളണി വാഴ്ചയുടെ ആസ്ഥാനമായിരുന്നു ബ്രിട്ടണ്‍. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നാട്ടില്‍ പൊതുജനാരോഗ്യം, പൊതുഭരണം എല്ലാം കൈയ്യാളുന്നവരില്‍ കൊച്ചുകേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ പങ്കാളികളാണ്, നമുക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണത്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നിന്നും മധ്യകേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ ചിലര്‍ വരാന്‍ പോകുന്ന കാലത്തെയും സര്‍ക്കാരിനെയും സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുന്നു:
ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികളാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രവാസി മലയാളി ഡോട് കോമിനോട് പങ്കുവെയ്ക്കുന്നത്.
അഭിലാഷ് തോമസ് കാഞ്ഞങ്ങാട് -നോട്ടിംഗാം
‘ ഇടത് മുന്നെണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് നോട്ടിംഗാമില്‍ നിന്നുള്ള കാഞ്ഞങ്ങാട് സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിലാഷ് തോമസ് പറയുന്നത്. ഇടത് ഭരണം കേരളത്തിന് നല്‍കിയ സംഭാവനകള്‍ സാധാരമക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രണ്ട് മഹാപ്രളയങ്ങളെയും, ഓഖി ദുരന്തത്തെയും കേരളം അതിജീവിച്ചത് പിണറായി വിജയന്‍ എന്ന കരുത്തനായ ജനകീയ നേതാവിന്റെ ശക്തമായ നേതൃത്വത്തിലാണ്, അതാരും മറക്കരുത്. ഇന്ന് നാഴികയ്ക്ക് നാല് വട്ടം പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവും, ഇലക്ഷന്‍ അടുത്തപ്പോള്‍ കളംപിടിച്ച ഉമ്മന്‍ ചാണ്ടിയും, തമ്മില്‍ തല്ല് ഒഴിഞ്ഞ നേരമില്ലാത്ത ബിജെപിയും എവിടെയായിരുന്നു എന്ന് അഭിലാഷിന്റെ ചോദ്യം പ്രസക്തമാണ്.
വില്‍സണ്‍ പുന്നോലില്‍-മൂവാറ്റുപുഴ -എക്‌സിറ്റര്‍
കോണ്‍ഗ്രസിന്റെ വിജയം നാടിനും ജനാധിപത്യത്തിനും ആവശ്യമാണെന്നാണ് എക്‌സിറ്ററിൽ നിന്നുള്ള മലയാളിയും പ്രവാസി മലയാളി ഡോട്‌കോമിന്റെ ചീഫ് എഡിറ്ററുമായ വില്‍സണ്‍ പുന്നോലില്‍ അഭിപ്രായപ്പെട്ടത്.
കേരളം കണ്ടത് 5 വര്‍ഷത്തെ ഇടത് ഏകാധിപത്യ ഭരണമാണ്. ലോകമെമ്പാുമുള്ള കേരള ഹിന്ദുക്കളുടെ വൈകാരിക വിഷയമാണ് ശബരിമല. അതും വോട്ട് നേടുന്നതിനും തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുമാണ് സിപിഎം ഉപയോഗിച്ചത്.
കുറച്ച് അരിയും എണ്ണയും കിട്ടിയാല്‍ തീരുന്നതല്ല ഈ ഭരണം കേരളത്തിനേല്‍പ്പിച്ച ആഘാതം. 51 വെട്ട് ഏറ്റുവാങ്ങി മരിച്ച ടി.പി ചന്ദ്രശേഖരന്റെ രക്തം കേരളം മറക്കില്ല, കാസര്‍കോട്ടെ കല്യോട്ടെ രണ്ട് യുവാക്കളുടെ നിഷ്ഠൂരമായ കൊലപാതകം. വാളയാറില്‍ രണ്ട് പിഞ്ചുബാലികമാരുടെ രക്തം പുരണ്ട പെറ്റിക്കോട്ടുകള്‍ തൂങ്ങിയാടുന്നത് കേരളത്തിന്റെ മനസാക്ഷിയിലാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കൊന്നു തള്ളപ്പെട്ട പാവം മാവോയിസ്റ്റുകളെല്ലാം നിഷ്ഠൂരമായ ഭരണകൂട ഭീകരതയുടെ ഇരകളാണെന്നതും നാം മറക്കേണ്ട. കേരളം ജനാധിപത്യ ലോകത്തിന് തന്നെ അഭിമാനമായ ഉദാഹരണമായിരുന്നു, ആര്‍ക്കും മൃഗീയ ഭൂരിപക്ഷം നല്‍കാതെ 5 കൊല്ലത്തിന്റെ ഊഴം ഇടത് വലത് ഭരണങ്ങള്‍ക്ക് നല്‍കപ്പെട്ടത് നമ്മുടെ ജനാധിപത്യത്തിന്റെ നന്മയാണ്, ഇത്തവണ വീണ്ടും ഇടതുപക്ഷം ജയിച്ചാല്‍ ഇല്ലാതാകുന്നത് ഈ തുലനതയാണ്. അത് കേരള ജനാധിപത്യത്തിന്റെ കശാപ്പുശാലയായിരിക്കും. കോണ്‍ഗ്രസ് ഇല്ലാതായാല്‍ ആ രാഷ്ട്രീയ ശൂന്യത നികത്തുന്നത് കൊടും വര്‍ഗ്ഗീയ വാദികളായ സംഘപരിവാറിന്റെ വിഷമയമായ രാഷ്ട്രീയമായിരിക്കും അത് കേരളം പോലുള്ള ഒരു സംസ്ഥാനം നേടിയ സാമൂഹീക വിപ്ലവങ്ങളെയെല്ലാം കടുപുഴക്കിയെറിയും,സിപിഎം ഇനിയും അധികാരത്തില്‍ വരുന്നത് നാടിനാപത്താണ്. ലോകമെമ്പാുമുള്ള കേരള ഹിന്ദുക്കളുടെ വൈകാരിക വിഷയമാണ് ശബരിമല. അതും വോട്ട് നേടുന്നതിനും തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുമാണ് സിപിഎം ഉപയോഗിച്ചത്. ശബരിമല വിഷയം കോടതി കയറി വിധി സമ്പാദിച്ചത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു, ആ വിഷയത്തെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതയുടെ വൈകാരിക വിഷയമായിത്തന്നെ കൈകാര്യം ചെയ്യാന്‍ ഇടത് സര്‍ക്കാരിനായില്ല. കേരളത്തിന് നഷ്ടമാകുന്നത് ലോകത്തിന് തന്നെ മാതൃകയായ സര്‍വ്വ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഉദാത്തമായ മതേതര സംസ്‌കാരമാണ്. മതേതരത്വം ഇല്ലാതായാല്‍ കേരളം ഇല്ല. രാഷ്ട്രീയത്തിന്റെ ആരോഗ്യപരമായ തുലനതയ്ക്ക് യു.ഡി.എഫ് അധികാരത്തില്‍ വരണം.
ബിനോയ് പാലക്കപ്പറമ്പിൽ
കോണ്‍ഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്നാണ് ഒമാനിലെ സലാലയിൽ നിന്നുള്ള ബിനോയ് പാലക്കാപ്പറമ്പിൽ പറയുന്നത്
കേരളത്തിലെ സമസ്ത മേഖലകളെയും സിപിഎം വിഴുങ്ങിക്കഴിഞ്ഞു. തൊഴിലില്ലായ്, പൊതുകടം 3.5 ലക്ഷം കോടി കടന്നു. ഈ കൊവിഡ് കാലത്ത് പൊതുജനം തൊഴിലില്ലായ്മയാല്‍ വലയുകയാണ്. പിണറായി വിജയന്‍ സ്വന്തം ഇമേജ് ഇണ്ടാക്കാന്‍ പൊതു ഖനവാവില്‍ നിന്നും ചിലാവാക്കിയ കോടികമക്കായ ജനം ഞാനും നിങ്ങളും കൊടുക്കുന്ന നികുതി പണമാണ്. ഇടത് ഭരണം ഇനി നമുക്ക് വേണ്ട എന്നാണ് ബിനോയ് പറയുന്നത്.
ബിനോയിയുടെ ഇലക്ഷൻ പ്രവചനം
ഇതാ പിടിച്ചോ പ്രവചനം.
യുഡിഫ് ന് സാധ്യതയുള്ള സീറ്റുകൾ :
Thiruvanthapuram
- അരുവിക്കര
- കോവളം
- വർക്കല
- തിരുവനന്തപുരം
- നെടുമങ്ങാട്
- നേമം
- പാറശാല
(കഴക്കൂട്ടം,വട്ടിയൂർക്കാവ് – പ്രവചനാധീതം)
👉7 – 8 സീറ്റ്
Kollam
- കരുനാഗപ്പള്ളി
9 . കൊല്ലം - ചവറ
- കുന്നത്തൂർ / കുണ്ടറ
👉4 സീറ്റ്
Alappuzha
- ഹരിപ്പാട്
- കായംകുളം
- അരൂർ
- അമ്പലപ്പുഴ / ആലപ്പുഴ
👉4 സീറ്റ്
Pattanamthitta
———————
- കോന്നി
- റാന്നി
- ആറന്മുള
👉3 സീറ്റ്
Kottayam
—————
- കോട്ടയം
- കടുത്തുരുത്തി
- പുതുപ്പള്ളി
- ചങ്ങനാശേരി / കാഞ്ഞിരപ്പള്ളി
- പാലാ
👉5 സീറ്റ്.
ഇടുക്കി
————
- തൊടുപുഴ
- പീരുമേട്
- ഇടുക്കി
👉3 സീറ്റ്.
എറണാകുളം
———————
- മൂവാറ്റുപുഴ
- പിറവം
- തൃക്കാക്കര
- എറണാകുളം
- തൃപ്പുണിത്തറ
- കൊച്ചി
- പറവൂർ
- ആലുവ
- അങ്കമാലി
- പെരുമ്പാവൂർ
(കുന്നത്തുനാട്, കോതമംഗലം, വൈപ്പിൻ, കളമശ്ശേരി – പ്രവചനാധീതം)
👉10 – 12 സീറ്റ്
പാലക്കാട്
- തൃത്താല
- മണർകാട്
- പാലക്കാട്
40 . ഒറ്റപ്പാലം / പട്ടാമ്പി - ചിറ്റൂർ
👉5 സീറ്റ്
തൃശൂർ
- വടക്കാഞ്ചേരി
- തൃശൂർ
- ഒല്ലൂർ / ഇരിഞ്ഞാലക്കുട
- ഗുരുവായൂർ
46 കൈപ്പമംഗലം/ കുന്നംകുളം
(ചാലക്കുടി – പ്രവചനാധീതം)
👉5 – 6 സീറ്റ്
മലപ്പുറം
- കൊണ്ടോട്ടി
48 . ഏറനാട്
49 . കോട്ടക്കൽ
50 . വണ്ടൂർ
51 . മഞ്ചേരി
52 . പെരിന്തൽമണ്ണ
53 . മങ്കട
54 . മലപ്പുറം
55 . വേങ്ങര
56 . വള്ളിക്കുന്ന്
57 . തിരുരങ്ങാടി
58 . താനൂർ
59 . തിരൂർ
(നിലമ്പൂർ, തവനൂർ, പൊന്നാനി – കടുത്ത മത്സരം.)
👉13 -15 സീറ്റ്
കോഴിക്കോട്
- വടകര
- കുറ്റിയാടി
- കോഴിക്കോട് സൗത്ത്
- കൊടുവള്ളി
- തിരുവമ്പാടി
(കുന്നമംഗലം, കോഴിക്കോട് നോർത്ത് – പ്രവചനാധീതം)
👉5 -6 സീറ്റ്
വയനാട്
- മാനത്താവടി
- സുൽത്താൻ ബത്തേരി
- കൽപറ്റ
👉3 സീറ്റ്
കണ്ണൂർ
- ഇരിക്കൂർ
- അഴികൊട്
- കണ്ണൂർ
- പേരാവൂർ
- കൂത്ത്പറമ്പ്
👉5 സീറ്റ്
കാസർഗോഡ്
73 . മഞ്ചേശ്വരം
- കാസർഗോഡ്
👉2 സീറ്റ്
പ്രത്യേകിച്ചൊരു തരംഗം ഇല്ലെങ്കിൽ ആകെ മൊത്തം ടോട്ടൽ 74 മുതൽ 81 സീറ്റ് വരെ നേടി യുഡിഫ് അധികാരത്തിൽ വരും.
ശേഷം കാഴ്ച്ചയിൽ! ഇതാണ് ഞങ്ങളുടെ കോൺഗ്രസ് അനുഭാവികളുടെ പ്രവാസി കോൺഗ്രസ് സലാല യുടെ അഭിപ്രായം. ബിനോയി ജോസഫ് ,സലാല, ഒമാൻ.
ബിജു വിജയന്‍-റാന്നി -നോട്ടിംഗാം
ഇടത് ഭരണം ലോകത്ത് ആദ്യമായി ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയ ഇടത് പക്ഷ ഭരണത്തിന്റെ തുടര്‍ച്ചയാണ്. കേവലം അരിയിലും ഭക്ഷണക്കിറ്റിലും മാത്രം ഒരു ഭരണകൂടത്തെ വിലയിരുത്താനാകില്ല. പോളു ചെയ്ത ഇ.വി.എം എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഇത്തവണയും സഖാവ് പിണറായി വിജയന്‍ നയിക്കുന്ന സിപിഎം തന്നെ ജയിക്കും, ഇത്തവണയും സ.പിണറായി തന്നെ ജയിക്കണം. പത്തനംതിട്ട റാന്നി അസംബ്ലി വോട്ടറും നോട്ടിംഗാമില്‍ സ്ഥിരതാമസക്കാരനുമായ ബിജു വിജയന്‍ പറയുന്നു. സാധാരണക്കാരും മധ്യവര്‍ഗ്ഗവുമാണ് എക്കാലത്തും വെയിലത്ത് മണിക്കൂറുകളോളം കാത്ത് നിന്ന് വോട്ട് രേഖപ്പെടുത്തുന്നത്. അവരുടെ ജീവിതവും ആരോഗ്യവും ഉറപ്പാക്കാന്‍ സ.പിണറായിക്ക് കഴിഞ്ഞു, അതിനാല്‍ത്തന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകും. കേരളം അതാഗ്രഹിക്കുന്നു. കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ചേര്‍ന്ന അഴിമതി കൂട്ടായ്മ കേരളത്തെ എങ്ങോട്ടാണ് നയിക്കുകയെന്ന് നമുക്കെല്ലാം അറിയാം. സഖാവ് പിണറായി ജയിക്കണം വികസനം മുന്നോട്ട് പോകണം.
റോബര്‍ട്ട് വെങ്ങാലിവക്കേല്‍-കടുത്തുരുത്തി.
ഇടത് മുന്നണി തന്നേ കേരളം നയിക്കും, കേരള കോണ്‍ഗ്രസ് അനുഭാവിയും കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നുള്ള റോബര്‍ട്ട് വെങ്ങാലിവക്കേല്‍ പറയുന്നു. ലണ്ടനിലെ നോട്ടിംഗാമില്‍ താമസിക്കുന്ന ഞാന്‍ കേരളത്തിലെ എല്ലാം രാഷ്ട്രീയ നീക്കങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്ന ആളാണ്. കേരളം ഇത്തവണ ചരിത്രം തിരുത്തിയെഴുതും, അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ ഇടത് -വലത് ചാഞ്ചാട്ടം ഇത്തവണ ഉണ്ടാകില്ല.
കേരളം ചുവക്കും. ജോസ് കെ മാണി മധ്യകേരളത്തിലെ സ്വാധീന ശക്തിയാകും. ഞാന്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍, ഓമല്ലൂര്‍ പ്രദേശങ്ങളില്‍ സ്ഥീഫന്‍ ജോര്‍ജ് നല്ല മുന്നേറ്റം ഉണ്ടാക്കും ഈ പ്രദേശങ്ങള്‍ ക്‌നാനായ സമുദായത്തിന് പ്രാമുഖ്യമുണ്ട്. ഇടത് ഭരണം വീണ്ടും വരണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
ബിജോയി കൊല്ലംപറമ്പില്‍-കടുത്തുരുത്തി.
കേരളത്തിൽ മികച്ച ഭരണം നടത്തുവാൻ പിണറായി സർക്കാരിന് കഴിഞ്ഞു. ലോകം മുഴുവൻ പട്ടിണിയിലും ഭയപ്പാടിലും കഴിഞ്ഞപ്പോളും കേരളത്തിലേ ജനങ്ങൾക്ക് കരുതാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു.
എന്ന്ക ടുത്തുരുത്തി സ്വദേശിയും നോട്ടിംഗാമിലെ സ്ഥിരതാമസക്കാരനുമായ ബിജേയി കൊല്ലംപറമ്പില്‍ പറയുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടത് മുന്നണിക്ക് പ്രയോജനം ചെയ്യുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാന്‍ അടക്കമുള്ള പ്രവാസി ലോകത്തിനും പ്രയോജനം ഉണ്ടാകണം. ഗള്‍ഫ് നാടുകളില്‍ നിന്നും നമ്മുടെ ആളുകള്‍ മടക്കം ആരംഭിച്ചു. ഇനിയുള്ള പ്രതീക്ഷ യുറോപ്പും അമേരിക്കയുമടങ്ങുന്ന രാജ്യങ്ങളാണ്. പ്രവാസികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കണം. ഇനിവരുന്ന സര്‍ക്കാര്‍ ഏതു മുന്നണിയുടെതായാലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ജോര്‍ജ് തോമസ് -പാല.
അന്‍പതു വര്‍ഷം പാലാ എന്ന മണ്ഡലം കൈയ്യടക്കി വാണ പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറിന്റെ മണ്ണ് മകന്‍ ജോസ് കെ മാണി തിരികെ പിടിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം, ആ മുന്നേറ്റം കേരള രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റി മറിക്കും.
പാലാക്കാരന്‍ ജോര്‍ജ് തോമസ് അഭിപ്രായപ്പെടുന്നു. ഇടത് വിജയം ഞാന്‍ ഉറപ്പിച്ച് പറയാന്‍ കാരണം കേരള കോണ്‍ഗ്രസ് ഇന്ന് ഇടത് മുന്നണിയിലാണ്. യു.ഡി.എഫ് അതിന്റെ ഏറ്റവും പതനകാലത്താണ് ഇന്നുള്ളത്. തമ്മില്‍തല്ലും ഗ്രൂപ്പുവഴക്കും ഒഴിഞ്ഞ നേരമില്ലാത്തവര്‍ എന്നാണ് ഭരിക്കുന്നത്. സോളാറും സരിതയും എല്ലാ നമ്മുടെ നാടിനെ കുട്ടിച്ചോറാക്കിയത് നാം മറക്കരുത്. ഇനി യു.ഡി.എഫ് തിരിച്ചുവന്നാല്‍ തന്നെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം മുസ്ലീം ലീഗ് കൈയ്യക്കും ബാക്കിയെല്ലാം നിങ്ങള്‍ ഊഹിച്ചാല്‍ മതി. മതേതര കേരളത്തിന് ഉറച്ച ഭരണത്തിന് സിപിഎം നേതൃത്വം കൊടുക്കുന്ന ഇടത് മുന്നണി തന്നെ വീണ്ടും ജയിക്കണം, ആ വിജയം ഈ നാട്ടിലെ സാധാരണക്കാരന്റെയും കാലാകാലങ്ങളായി പിന്നോക്കക്കാരന്‍ എന്ന് നാം അധിക്ഷേപിക്കുന്നവരുടെ വിജയമായിരിക്കും.
രാജു ജോര്‍ജ് എലിവാലേല്‍-കാഞ്ഞിരത്താനം. നോട്ടിംഗാം
ആരു ജയിച്ചാലും ജനകീയ വിഷയങ്ങളും സാധാരണക്കാരന്റെ ജീവിതം പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. കാരണം ഏതു ഭരണത്തിന്‍ കീഴിലും എക്കാലവും തഴയപ്പെടുന്നത് പാര്‍ശ്വവല്‍കൃത സമൂഹങ്ങളാണ്.
കടുത്തുരുത്തി മണ്ഡലത്തിലെ കാഞ്ഞിരത്താനം സ്വദേശി രാജൂ ജോര്‍ജ് എലിവാലേല്‍ അഭിപ്രായപ്പെടുന്നു. നോട്ടിംഗാമില്‍ സ്ഥിരതാമസമാക്കിയ രാജു ബ്രിട്ടനിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരവും ദേശിയ കബഡി ചാമ്പ്യനുമാണ്
കേരളത്തിലെ രാഷ്ട്രീയ ചലനങ്ങളെല്ലാം വീക്ഷിക്കുന്ന രാജു ജോര്‍ജ് പ്രവാസി മലയാളി ഡോട് കോം സ്ഥാപക എഡിറ്റര്‍ കൂടിയാണ്.
ഇടത്-വലത് ഭരണം ഇന്നും നമ്മുടെ അടിസ്ഥാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ സാമ്പത്തീക അസമത്വം. ജാതിവിവേചനം, സ്ത്രീപീഡനം, പെണ്‍കുട്ടികളോടുള്ള വിവേചനം ഇവയെല്ലാം നമ്മുടെ സമൂഹത്തിന് ശാപമായി തുടരുകയാണ്. മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളോട് കാണിച്ച നീതി എന്താണ്, ഇന്നും കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേറുകളായി അ:ധപതിച്ചെങ്കില്‍ അതിനാരാണ് ഉത്തരവാദി. പോസ്റ്ററൊട്ടിക്കാനും, തെങ്ങില്‍ കയറി കോളാമ്പി കെട്ടാനും, തല്ലുകൊള്ളാനും കൊടുക്കാനും മാത്രമല്ലെ നമ്മുടെ നാട്ടില്‍ ദളിത് ആദിവാസി വിഭാഗങ്ങള്‍. പിഞ്ചുബാലികമാര്‍ മുതല്‍ വന്ദ്യവയോധികമാര്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഈ നാട്ടില്‍ അമ്പത്തൊന്ന് വെട്ടുകളേറ്റ ശരീരങ്ങളും, സ്വന്തം വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയാടുന്ന ബാലികമാരുടെ ശവങ്ങളും ഒന്നും ഇനിയും കേരളത്തില്‍ ആവര്‍ത്തിക്കരുത്.
ജോളി തോമസ് -അങ്കമാലി നോട്ടിംഗാം
കേരളത്തില്‍ യു.ഡി.എഫ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തില്‍ വരണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം മുതല്‍ ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യശാസ്ത്രത്തിന് വേണ്ടി ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ശക്തമായി പ്രചാരണം നടത്തുകയും എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളിലും ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. കേരളത്തില്‍ നാളിതുവരെ ഭരണം നടത്തിയതുപോലെയല്ല, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം ഇത്തവണ അധികാരത്തില്‍ വരാന്‍ പാടില്ല. ഇത് ജനാധിപത്യത്തിന്റെ ഉന്മൂലനമാകും. കൊലക്കത്തിയുടെ രാഷ്ട്രീയത്തിന് ബലികൊടുക്കാന്‍ ഇനി നമ്മുടെ യുവാക്കളെ കിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച സിപിഎം അവരുടെ പിണിയാളുകളെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. പാര്‍ട്ടി ബന്ധം ഉപയോഗിച്ച് യോഗ്യതയില്ലാത്ത പലരും സര്‍ക്കാര്‍ ഉദ്യോഗം സമ്പാദിച്ചു. കഴിവും യോഗ്യതയും ഉണ്ടായിട്ടും വിദ്യാസമ്പന്നരായ നമ്മുടെ യുവാക്കള്‍ക്ക് ചുട്ടെരിയുന്ന വെയിലത്ത് ടാര്‍ റോഡില്‍ മുട്ടില്‍ ഇഴയേണ്ടി വന്നു, പ്രബുദ്ധ കേരളം മറക്കാത്ത അദ്ധ്യായമാണ് അത്. മറ്റുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സിപിഎം ഈ നാടിനാപത്താണ്. നാളെ വരും തലമുറയ്ക്കുവേണ്ടി പറയുകയാണ് ജനാധിപത്യം കശാപ്പു ചെയ്യപ്പെടാതിരിക്കാന്‍ യു.ഡി.എഫ് മുന്നണി അധികാരത്തില്‍ വരേണ്ടത് ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നു.
കേരളത്തിൽ തുടർഭരണം ഉറപ്പാണെന്നാണ് പിറവം സ്വദേശി സാജു ജേക്കബ് അഭിപ്രായപ്പെടുന്നത്. പ്രതിസന്ധി ഘട്ടത്തിൽ നാടിനെ കരുതിയ സർക്കാർ ആണിത്. നിപ, കൊറോണ തുടങ്ങിയ സമയങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. വിദ്യാഭ്യാസ പൊതുമേഖല സ്‌ഥാപനങ്ങൾ ഉന്നത നിലവാരത്തിലെത്തി. പവർകട്ട് ഇല്ലാത്ത അഞ്ച് വർഷങ്ങളും പെൻഷന്റെ കൃത്യമായ വിതരണവും കിറ്റ് അടക്കമുള്ള പ്രവർത്തനങ്ങളും സാധാരണക്കാർക്ക് കരുതെകി. പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയെയും പരിഗണയ്ക്കുന്നത് മുന്പോട്ടുള്ള കുതിപ്പിന് ആക്കാം കൂട്ടും. കെ ഫോൺ,ജനകീയ ഹോട്ടലുകൾ,വ്യവസായ ഇടനാഴി തുടങ്ങിയ സ്വപ്ന പദ്ധതികൾ പൂർത്തിയാവാൻ ഇടതുപക്ഷം തുടരണം
നന്നായി ആര് ഭരിച്ചാലും അവർക്ക് ഫുൾ സപ്പോർട്ട് എന്ന് ന്യൂയോർക്കിൽ നിന്നുള്ള ബിജുമോൻ ജോർജ് അഭിപ്രായപ്പെടുന്നു. സാമൂഹിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പുരോഗതി ഉണ്ടാവണം. കേരളത്തിന്റെ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിയ്ക്കുവാൻ ഭരണാധികാരികൾക്ക് കഴിയണം. വിവിധ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. എന്നിരുന്നാലും പല മേഖലകളിലും മുന്നേറുവാനുണ്ട്.
കേരളത്തിൽ തുടർഭരണം വരേണ്ടത് അനിവാര്യമാണെന്ന് അയർലൻഡിൽ നിന്നും അനിൽ മാത്യു അഭിപ്രായപ്പെടുന്നു. കേരളത്തിന് വേണ്ടത് അച്ചടക്കമുള്ള ഒരു ഭരണമാണ്. അത്തരത്തിൽ ഒരു ഭരണം നൽകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. നല്ല ഒരു നേതൃപാടവം ഉള്ള നേതൃത്വവും നേതാക്കളെ അംഗീകരിക്കുന്ന അണികളും ഉള്ളത് ഇടതുപക്ഷത്തിനാണ്. അങ്ങനെ ഒരു പാർട്ടിയ്ക്കെ നല്ല ഭരണം കാഴ്ചവെയ്ക്കാനും അവ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാനും കഴിയു. ഈ അനുകൂല ഘടകം എൽ ഡി എഫിന് മുൻതൂക്കം നൽകുന്നു.
രണ്ടാമതായി ജാതി മത വർഗ്ഗ വർണ്ണ അതിപ്രസരത്തെ അതിജീവിയ്ക്കാൻ എൽ ഡി എഫിന് മാത്രമേ കഴിയൂ. കേരളമൊട്ടാകെ ശക്തമായ തീരുമാനം എടുക്കുവാനും അത് നടപ്പാക്കുവാനും എൽ ഡി എഫിന് സാധിയ്ക്കും.
തമ്മിലടി രൂക്ഷമായ യു ഡി എഫ് ജനങ്ങളിൽ നിന്ന് അകന്ന് കഴിഞ്ഞിരിക്കുന്നു. ഏത് നേതാവും ഏത് ഗ്രൂപ്പും ആണ് വലുതെന്നു സ്‌ഥാപിക്കാനുള്ള ഭരണമാണ് കഴിഞ്ഞ തവണ നടന്നത്. മന്ത്രി സഭയിൽ തന്നെ പാരവെയ്പ്പും കുത്തികാൽ വെയ്പ്പും നടന്നു.
ജാതിയും മതവും പറഞ്ഞുള്ള വീതം വെയ്പ്പും സാമുദായിക പ്രീണനവും യു ഡി എഫിൽ നടന്നു. ഇത് ജനാധിപത്യപരമല്ല. ഇത്തരം വിഷയങ്ങൾ കൊണ്ട് ജനങ്ങൾ യു ഡി എഫിൽ നിന്ന് അകന്നു. ആ അനുകൂല ഘടകവും എൽ ഡി എഫിന് ഉണ്ട്.
എൻ ഡി എ കേരളത്തിൽ വളരാൻ ഇനിയും കാത്തിരിക്കണം
യു ഡി എഫ് അധികാരത്തിൽ എത്തണമെന്ന് നോട്ടിങ്ഹാമിലെ ക്ലിപ്റ്റനിൽ ബിസിനസ് നടത്തുന്ന പിറവം സ്വദേശി അഭിപ്രായപ്പെടുന്നു.
സംശുദ്ധമായ ഒരു ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. പിൻവാതിൽ നിയമനങ്ങളിലൂടെയും സ്വജന പക്ഷപാതങ്ങളിലൂടെയും ഈ സർക്കാർ അനേകായിരം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ചോദ്യചിഹ്നമായി നിന്നു. കിറ്റ് കൊടുക്കുന്നത് നല്ലത് തന്നെ പക്ഷെ ഒരു സർക്കാരിന് എത്ര നാൾ അത് നൽകാൻ കഴിയും? ജനങ്ങൾക്ക് വേണ്ടത് സാമ്പത്തിക സ്‌ഥിരതയാണ്. ന്യായ പദ്ധതിയിലൂടെ അതിന് സാധിയ്ക്കും. കാരുണ്യ പദ്ധതി അട്ടിമറിച്ച സർക്കാർ ആണിത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അനവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തി. അതിന്റെ തുടർച്ചയ്ക്ക് യു ഡി എഫ് സർക്കാർ നിലവിൽ വന്നേ തീരൂ