Pravasimalayaly

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.6% വര്‍ധന; ജൂലൈ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധവ് പ്രഖ്യാപിച്ച് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍. 6.6 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്ക് 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചത്. കാര്‍ഷിക ഉപഭോക്താക്കള്‍, വൃദ്ധസദനം, പെട്ടിക്കട, അങ്കണവാടികള്‍, മാരക രോഗങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍ എന്നിവയ്ക്ക് വര്‍ധനയില്ല.

51 മുതല്‍ 100 യൂണിറ്റ് വരെ 25 പൈസയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. 101 മുതല്‍ 150 യൂണിറ്റ് വരെ 20 പൈസ കൂടി. 101-150 യൂണിറ്റ് വരെ 20 പൈസ വര്‍ധിച്ചു. 151 മുതല്‍ 200 യൂണിറ്റ് വരെ 40 ശതമാനം കൂട്ടി. 201 മുതല്‍ 250 യൂണിറ്റ് വരെ 40 പൈസയും വൈദ്യുതി നിരക്ക് കൂട്ടിയിട്ടുണ്ട്.

വ്യവസായ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ഉപയോഗ നിരക്കില്‍ ഗണ്യമായ വര്‍ധനവില്ല. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്കാണ് പുതുതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. വര്‍ധന ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.

Exit mobile version